Malayalam
ആ ‘ചന്ദനത്തടി’ കഥയുടെ ക്ലൈമാക്‌സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല…’ ആരും കരയും പൃഥ്വിയുടെ ഈ കുറിപ്പ് വായിച്ചാൽ
ആ ‘ചന്ദനത്തടി’ കഥയുടെ ക്ലൈമാക്‌സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല…’ ആരും കരയും പൃഥ്വിയുടെ ഈ കുറിപ്പ് വായിച്ചാൽ
സച്ചിയുടെ മരണം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സൗഹൃദബന്ധങ്ങള്‍ സൂക്ഷിച്ചയാളാണ് സച്ചി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് മലയാള സിനിമ മേഖലയ്ക്ക് തന്നെ വലിയ വേദനയാണ്.
നെഞ്ചിലടക്കിയ സങ്കടക്കടല്‍ തുറന്ന് തുറന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്. അച്ഛന്റെ മരണശേഷം ഇത്രത്തോളം തന്നെ തകര്‍ത്ത മറ്റൊന്നുമില്ലെന്ന് പൃഥ്വി പറയുന്നത്. സച്ചിയോട് കാര്യങ്ങള്‍ പറയുന്നത് പോലെയാണ് പൃഥ്വിയുടെ കുറിപ്പ്.
പൃഥ്വിയപുടെ കുറിപ്പ്;
‘സച്ചി.., എനിക്ക് ഒരുപാട് സന്ദേശങ്ങളും ഫോണ്‍ കോളുകളും വന്നു. ഞാന്‍ ഇതിനെ എങ്ങനെ അതിജീവിക്കും എന്നാണ് പലരും ചോദിക്കുന്നത്. എന്നെയും നിന്നെയും നന്നായി അറിയാവുന്നവര്‍ എന്നോട് പറഞ്ഞു. തളര്‍ന്നുപോകരുതെന്ന്. പക്ഷേ അവര്‍ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പുണ്ട്. ‘നിങ്ങള്‍ പോയത് കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്ബോഴാണ് ‘ എന്ന് അവരൊക്കെ പറയുമ്ബോഴും നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും എല്ലാം അറിയാവുന്ന എനിക്ക് അയ്യപ്പനും കോശിയുമല്ല നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാനാകും. വരാനിരിക്കുന്ന ഏറ്റവും മികച്ചതിന്റെ തുടക്കം മാത്രമായിരുന്നു അത്. നിന്റെ മുഴുവന്‍ സിനിമകളും ഇതിലേക്കുള്ള യാത്രയായിരുന്നു.
പറയാത്ത ഒരുപാട് കഥകള്‍, പൂര്‍ത്തീകരിക്കാനാകാത്ത ഒരുപാട് ആഗ്രഹങ്ങള്‍. രാവെളുക്കുവോളം വാട്ട്‌സാപ്പിലെ ശബ്ദസന്ദേശങ്ങള്‍ വഴിയുള്ള കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍ കോളുകള്‍. മുന്നോട്ടുള്ള വര്‍ഷങ്ങളിലേക്കായി നമ്മള്‍ ഒരു ഗംഭീര പദ്ധതി തന്നെ ഉണ്ടാക്കിയിരുന്നു നമ്മള്‍ രണ്ടാളും കൂടി. പക്ഷേ നിങ്ങള്‍ പോയി. നിങ്ങള്‍ സിനിമയെക്കുറിച്ചുള്ള വീക്ഷണവും മുന്നോട്ടുള്ള വര്‍ഷങ്ങളിലെ പദ്ധതികളെക്കുറിച്ചും മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്നോടു പറഞ്ഞിട്ടുണ്ട്. നീ ഉണ്ടായിരുന്നെങ്കില്‍ മുഖ്യധാരാ മലയാള സിനിമയുടെ അടുത്ത 25 വര്‍ഷം ഇങ്ങനെ ആയിരിക്കില്ല. ഒപ്പം എന്റെ കരിയറും മറ്റൊരു തരത്തിലായേനെ.
പക്ഷേ… നമുക്ക് സിനിമ വിടാം. നിങ്ങള്‍ എന്നും എന്റെ അടുത്തുണ്ടാകാനും വാട്ട്‌സാപ്പില്‍ നേരത്തെ അയച്ചതു പോലൊരു ശബ്ദ സന്ദേശം ലഭിക്കാനും ഒരു ഫോണ്‍ കോള്‍ ലഭിക്കാനും എല്ലാ സ്വപ്നങ്ങളും ത്യജിക്കേണ്ടിയിരുന്നെങ്കില്‍ അതിനും ഞാന്‍ തയ്യാറായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണാണ് എന്നെ ഇത്രമാത്രം ഉലച്ചത്. നിങ്ങളെ അറിയുന്നത് ഒരു അഭിമാനമായിരുന്നു സച്ചി. എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നു പോയത്. ഇന്നു മുതല്‍ നിങ്ങളെ ഓര്‍ക്കുക എന്നാല്‍ എന്റെ ഒരു ഭാഗത്തെ തന്നെ ഓര്‍ക്കുന്നതു പോലെയാണ്. വിശ്രമിക്കൂ സഹോദരാ. നന്നായി വിശ്രമിക്കൂ പ്രതിഭാശാലിയായ സുഹൃത്തേ. മറ്റൊരു ഭാഗത്ത് നമുക്ക് കാണാം. പക്ഷേ ആ ‘ചന്ദനത്തടി’ കഥയുടെ ക്ലൈമാക്‌സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല…’
about prithviraj sachy
