Malayalam
പൃഥ്വിരാജിന്റെ വളര്‍ച്ച അച്ഛന് മകനെ നോക്കി കാണുന്നതു പോലെ കാണുകയായിരുന്നു;രഞ്ജിത്ത് പറയുന്നു!
പൃഥ്വിരാജിന്റെ വളര്‍ച്ച അച്ഛന് മകനെ നോക്കി കാണുന്നതു പോലെ കാണുകയായിരുന്നു;രഞ്ജിത്ത് പറയുന്നു!
പൃഥ്വിരാജ് എന്ന നടനെ മലയാള സിനിമയ്ക്ക് നൽകിയത് രഞ്ജിത്ത് സംവിധാനം ചെയിത നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു.ആദ്യ ചിത്രം തന്നെ അത്രയും ഹിറ്റ് ആയതോടെ പൃഥിയുടെ കരിയർ തന്നെ മാറുകയായിരുന്നു.വലിയ സിനിമാ മോഹമൊന്നും ഇല്ലാതിരുന്ന താരം അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തിയിരുന്നത്.സംവിധായകന് ഫാസിലില്‍ നിന്നും പൃഥ്വിയെക്കുറിച്ച് അറിഞ്ഞ രഞ്ജിത്ത് കോഴിക്കോട്ടേക്ക് വിളിപ്പിച്ച് ശേഷമാണ് നടന് നന്ദനത്തിന്റെ ഭാഗമായത്.ഇപ്പോൾ മലയാള സിനിമയിലെ യുവ താരനിരയിൽ പ്രധാനികളിൽ ഒരാളാണ് പൃഥ്വിരാജ്.
നന്ദനത്തിന് ശേഷവും പൃഥ്വിരാജിനൊപ്പം സിനിമകളില്‍ രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലായിരുന്നു ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ രഞ്ജിത്തിന്റെ മകന്റെ വേഷത്തിലായിരുന്നു പൃഥ്വി എത്തിയിരുന്നത്.
കൂടെയ്ക്ക് ശേഷം പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്. അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയെക്കുറിച്ച് കുറിച്ച് രഞ്ജിത്ത് തുറന്നുസംസാരിച്ചിരുന്നു.
കൂടാതെ നന്ദനത്തിലേക്ക് പൃഥ്വിയെ തിരഞ്ഞെടുത്ത കാര്യങ്ങളും രഞ്ജിത്ത് വെളിപ്പെടുത്തി. ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാന്‍ അന്നവനില്‍ കണ്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. മല്ലിക ചേച്ചിയെ വിളിച്ച് ഇളയമകനെ ഒന്നു കാണണമെന്ന ആവശ്യം പറഞ്ഞു. എന്നെ കാണാന്‍ അവന് ട്രെയിനില്‍ കോഴിക്കോട്ടെത്തി. ആദ്യ കാഴ്ചയില്‍ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചിരുന്നു.
താടി വടിച്ചു കളയരുത് എന്ന് നിര്‍ദേശിച്ച് ഞാനന്ന് ഇവനെ തിരിച്ചയച്ചു. പൃഥ്വിയെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞു. സിനിമയിലെ പൃഥ്വിയുടെ വളര്‍ച്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ ആരും കൊതിക്കുന്ന ഉയരങ്ങള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞ പൃഥ്വിരാജ് എന്ന നടന്റെ വളര്‍ച്ചയെ ഒരു അച്ഛന്റെ സ്നേഹ വാല്‍സല്യങ്ങളോടെയാണ് താന്‍ നോക്കി കാണുന്നതെന്ന് രഞ്ജിത്ത് പറയുന്നു.
മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന് മകനെ നോക്കി കാണുന്നതു പോലെ ഞാന്‍ കാണുകയായിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു. അതേസമയം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലും അച്ഛനും മകനുമായിട്ടാണ് രഞ്ജിത്തും പൃഥ്വിരാജും എത്തുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് അയ്യപ്പനും കോശിയും ഒരുക്കുന്നത്.
about prithviraj and director ranjith
