Malayalam
ആടുജീവിതത്തിൽ ഇതുവരെ ചിത്രീകരിച്ചത് ഇത്രമാത്രം;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
ആടുജീവിതത്തിൽ ഇതുവരെ ചിത്രീകരിച്ചത് ഇത്രമാത്രം;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലേറ്റവും മുന്നിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ്.നടനായും,സംവിധായകനുമായി തിളങ്ങുകയാണ് നടൻ.എന്നാലിപ്പോൾ അഭിനയത്തിലാണ് ശ്രേദ്ധ നൽകുന്നതെന്ന് താരം പറയുന്നു.പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതമെന്ന ചിത്രത്തിന് ശേഷം അടുത്ത സംവിധാനത്തിലേക്ക് താരം കടക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ ആടുജീവിതത്തെ കുറിച്ച് പറയുകയാണ് താരം.ചിത്രീകരണം നേരത്തെ തുടങ്ങിയ ഈ ചിത്രം,വലിയ തയ്യാറെടുപ്പുകളോടെയാണ് അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ആടുജീവിതം സംവിധായകന്റെയും സ്വപ്ന ചിത്രമാണ്. ബെന്ന്യാമിന് എഴുതിയ ആടുജീവിതം നോവല്‍ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
അടുത്തിടെയായിരുന്നു തന്റെ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ പൃഥ്വി 3 മാസത്തെ ഇടവേള എടുത്തത്. അയ്യപ്പനും കോശിയും ചിത്രീകരണത്തിന് ശേഷമാണ് നടന് വീട്ടിലേക്ക് മടങ്ങിയത്. രണ്ട് വര്‍ഷത്തോളമായി ആടുജീവിതത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ‘സിനിമയുടെ 25% ഭാഗം’ മാത്രമേ ഇതുവരെ ചിത്രീകരിച്ചിട്ടുളളുവെന്ന് പറയുകയാണ് പൃഥ്വിരാജ്. പ്രധാന ഭാഗങ്ങളെല്ലാം ഇനിയും ചിത്രീകരിക്കാനുണ്ടെന്നും നടന് പറയുന്നു.
ചിത്രത്തിനായി പതിനെട്ട് മാസത്തെ ഡേറ്റാണ് പൃഥ്വി നല്‍കിയതെന്നും, നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ അവതരിപ്പിക്കേണ്ടതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ താരം നൽകിയതെന്നും പറയുന്നു. പ്രിയപെട്ട തെന്നിന്ത്യൻ നടി അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ജോര്‍ദാനില്‍ വെച്ചാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളും ഒരുക്കുകയെന്ന് അറിയുന്നു.
about prithviraj
