Malayalam
മുറിയിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്;തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം!
മുറിയിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്;തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം!
ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്.നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
എന്നാൽ മടങ്ങിയെത്തിയ ശേഷം കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴികയാണ് നടൻ പൃഥ്വിരാജ്. ഇപ്പോളിതാ താരം തന്റെ മുറിയിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ്. ആടുജീവിതം സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടൻ ജോർദാൻ ഷെഡ്യൂൾ പൂർത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തിയെന്നാണ് സൂചന.
‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ച് നടൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതോടെ പൃഥ്വി ഇനി പഴയ സിക്സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണെന്നാണ് ആരാധക പക്ഷം.
ജോർദാനിൽ നിന്നും ഇന്നലെയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് പൃഥ്വി കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയത്.
നീണ്ട രണ്ടു മാസമാണ് പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിക്കിടന്നത്. ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണത്തിനായാണ് മാര്‍ച്ച് 15 ന് ഷൂട്ടിംഗ് സംഘം ജോര്‍ദാനില്‍ എത്തിയത്. ഇവരെത്തിയതിനു പിന്നാലെ കോവിഡ് 19 ഭയത്തില്‍ ലോകം സമ്ബൂര്‍ണ അടച്ചപൂട്ടിലിലേക്ക് പോയതോടെയാണ് സിനിമയെ വെല്ലുന്ന അനുഭവങ്ങള്‍ പൃഥ്വക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ഒരര്‍ത്ഥത്തില്‍ മറ്റൊരു ആടു ജീവിതം! നാട്ടിലേക്ക് മടങ്ങാന്‍ പലവഴികളും നോക്കിയെങ്കിലും കാത്തിരിക്കേണ്ടി വന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ വന്ന കാര്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്, ഷൂട്ടിംഗ് പാക് അപ്പ് ആയ വിവരം പങ്കുവച്ചുള്ള പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ലോക് ഡൗണ്‍ കാലത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും ആടു ജിവിതത്തിന് കിട്ടും. ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല.
about prithviraj
