Tamil
അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ സഹായമേർപ്പെടുത്തി പ്രകാശ് രാജ്!
അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ സഹായമേർപ്പെടുത്തി പ്രകാശ് രാജ്!
കൊറോണ കാലത്ത് ഒരുപാട് നന്മകൾ ചെയ്ത് നിരവധി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ
അതിഥി തൊഴിലാളികൾക്ക് തന്റെ ഫാം ഹൗസിൽ താമസമൊരുക്കുകയും നാട്ടിലേക്ക് പോകേണ്ടവർക്ക് അതിനുള്ള സഹായവും ചെയ്തു നൽകി പ്രകാശ് രാജ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തങ്ങളുടെ ജോലിസ്ഥലത്ത് നിന്നും പലരും കാൽനടയായിട്ടാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി പോകുന്നത്. ഈ ദുരിതയാത്രയിൽ പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ വഴിയിൽ വച്ച് മരണമടയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അവരെ സഹായിച്ച് താരം എത്തിയത്.
‘ഞാൻ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും, പക്ഷേ എന്റെ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവയ്ക്കും. അവർ എനിക്ക് തിരികെ നൽകില്ലായിരിക്കാം. എന്നാൽ ഒടുവിൽ അവർ വീട്ടിലെത്തുമ്പോൾ അവർ പറയും. ഞങ്ങൾക്ക് വീട്ടിലെത്താൻ പ്രതീക്ഷ നൽകിയ ഒരാളെ ഞങ്ങൾ കണ്ടുമുട്ടിയെന്ന്- പ്രകാശ് രാജ് കുറിച്ചു.
തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം ഈ ലോക്ഡൗൺ കാലത്ത് പ്രകാശ് രാജ് മാറ്റിവച്ചിരുന്നു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്കി. 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില്‍ താമസിപ്പിച്ചു.
about prakash raj
