Malayalam
കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ചിത്രം പങ്കുവച്ച് പേളി മാണി… പതിവ് തെറ്റിക്കാതെ ശ്രീനിഷ് ..
കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ചിത്രം പങ്കുവച്ച് പേളി മാണി… പതിവ് തെറ്റിക്കാതെ ശ്രീനിഷ് ..
കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ചിത്രം പങ്കുവച്ച് പേളി മാണി..ഇതാദ്യമായാണ് വയർ വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോയുമായി താരമെത്തിയത്.നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.ബിഗ് ബോസിന് ശേഷവും പേളിഷ് ആർമി ഗ്രൂപ്പുകൾ സജീവമാണ്.തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.14ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയുമാണ് പേളി.
പതിവ് തെറ്റിക്കാതെ ഇത്തവണയും കമന്റുമായി ശ്രിനിഷ് അരവിന്ദ് എത്തിയിരുന്നു.സ്നേഹം വാരിവിതറിയായിരുന്നു ശ്രീനി എത്തിയത്.ശ്രീനിക്ക് മറുപടിയുമായി പേളിയും എത്തിയിരുന്നു.കുഞ്ഞുപേളിഷിനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്.നിരവധി പേരാണ് ഇവരുടെ കമന്റുകൾക്ക് കീഴിൽ വിശേഷം ചോദിച്ചെത്തിയത്.പേളിയെ നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും ശ്രിനിഷിനോട് പറഞ്ഞത്.
2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31ാം ജന്മദിനം ആഘോഷിച്ചത്.
about perale maany
