Malayalam
ഇതെന്ത് കോലം;ഞങ്ങൾക്കിഷ്ടം ചുരുളന്‍ മുടിക്കാരിയെയാണ്!
ഇതെന്ത് കോലം;ഞങ്ങൾക്കിഷ്ടം ചുരുളന്‍ മുടിക്കാരിയെയാണ്!
ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം പേളി മാണിയാണ്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോളിതാ പേളി മാണി പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.എപ്പോൾ പേളി ആകെ മാറിയിരിക്കുകയാണ്.ചുരുണ്ട മുടിക്കാരി പേളി ഇപ്പോൾ മറ്റൊരു കോലത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പേളി പങ്കുവെച്ച പോസ്റ്റിന് നൽകിയിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്.’എനിക്ക് നീണ്ട മുടിവന്നാല്‍’ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഇത് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ആണെന്നും ചിത്രം പങ്കുവെച്ച് താരം കുറിച്ചു.ചുരുളന്‍ മുടി ആണെങ്കിലും അല്ലെങ്കിലും ഞങ്ങളുടെ പേളി ക്യൂട്ട് ആണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ നീണ്ട മുടിയെക്കാള്‍ ചുരുളന്‍ മുടിക്കാരിയാണ് കൂടുതല്‍ ഭംഗി എന്നും മറ്റ് ചിലര്‍ പറയുന്നു.
ഇപ്പൊ സിനിമ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് പേളി ശ്രീനിഷ്.അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. മാത്രമല്ല അല്‍പ്പ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാള ടെലിവിഷന്‍ മേഖലയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് പേളി മാണി ഇപ്പോള്‍. ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി എന്ന് പേരിട്ടിരിക്കുന്ന ഷോ മാര്‍ച്ച് 14 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ സ്വന്തം Zee കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കും.
about pearle maany
