Malayalam
സാരിയിൽ അതീവ സുന്ദരി;ഹംപിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി!
സാരിയിൽ അതീവ സുന്ദരി;ഹംപിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി!
നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ നടി വീണ്ടും മിനിസക്രീന്‍ രംഗത്ത് സജീവമായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു പേളി മാണിയുടെ തിരിച്ചുവരവ്.ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.
പേളി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഹംപിയിൽ വെച്ചു നടന്ന ഒരു ഫാഷൻ ഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.നിരവധി കമെന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
about pearle maaney
