Malayalam Breaking News
പട്ടാഭിരാമന്റെ വിജയത്തില്‍ സന്തോഷം ; നന്ദി പറഞ്ഞ് നടന്‍ ജയറാം!
പട്ടാഭിരാമന്റെ വിജയത്തില്‍ സന്തോഷം ; നന്ദി പറഞ്ഞ് നടന്‍ ജയറാം!
By
ഇന്നലെ ആയിരുന്നു പട്ടാഭിരാമൻ മലയാളികളുടെ മനം, നിറക്കാൻ എത്തിയത്. പൊട്ടിച്ചിരികളോടെ തീയറ്റർ ഇളകി മറഞ്ഞു .ജയറാമും കണ്ണന്‍ താരമക്കുളവും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു പട്ടാഭിരാമന്‍. ദിനേഷ് പള്ളത്ത് തിരക്കഥ എഴുതിയ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജയറാം.
കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തുവെന്നും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയെന്നും ഫേസ്ബുക്ക് ലൈവിലൂടെ ജയറാം പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമാണ് പട്ടാഭിരാമനെന്നും ഇഷ്ടമായില്ലെങ്കില്‍ തന്നെ എന്തു വേണമെങ്കിലും പറയമെന്ന് നടന്‍ ബൈജുവും പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ജയറാമിനൊപ്പം ഫേസ്ബുക്ക് ലൈവില്‍ പങ്കെടുത്തു. താരങ്ങളെല്ലാം കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്.
ABOUT PATTABHIRAMAN MOVIE
