Malayalam Breaking News
ചിരിയുടെ മാലപ്പടക്കം തീർക്കാൻ; പട്ടാഭിരാമനിലെ ചിരിതാരങ്ങൾ!
ചിരിയുടെ മാലപ്പടക്കം തീർക്കാൻ; പട്ടാഭിരാമനിലെ ചിരിതാരങ്ങൾ!
By
സ്വാദുള്ള ഭക്ഷണവുമായി പട്ടാഭിരാമനും ടീമും ഈ വെള്ളിയാഴ്ച വരുന്നു.മലയാളത്തിൽ പ്രിയ നടൻ ജയറാം നായകനായെത്തുന്ന പട്ടാഭി രാമൻ എത്തുകയാണ്.ജയറാം ചിത്രത്തിൽ എന്നും പ്രത്യകത അദ്ദേഹത്തിന്റെ കോമഡികളാണ് .ഒരേസമയം ചിരിപ്പിക്കാനും , കരയിപ്പിക്കാനും , അദ്ദേഹത്തിന് കഴിയാറുണ്ട് .എന്നും അങ്ങനെയുള്ള കഥാപാത്രങ്ങൾ ജയറാമിന്റെ കൈകളിൽ ഭദ്രമാണ്. പ്രേംകുമാർ ഹരീഷ് കണാരൻ ,രമേശ് പിഷാരടി ,ബൈജു സന്തോഷ് ,റാണി ,തുടങ്ങി ചിരിയുടെ മാലപടക്കമാവാൻ ഏവരും പ്രേക്ഷകർക്ക് മുൻമ്പിലേക്ക് എത്തുകയാണ്. ഇവരുടെ തമാശകൾ ഒരുപാട് ചിത്രങ്ങളിലൂടെ നമ്മൾ കണ്ടതാണ് .ഒപ്പം ജയവും കൂടെ ആയാൽ തിയേറ്റർ ചിരിയുടെ പൂരപറബ് ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട .
ജയറാം , കണ്ണന് താമരക്കുളം ചിത്രം പട്ടാഭിരാമനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. പക്ഷേ ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ ഒരു അംഗമാണ് പട്ടാഭിരാമന്. വേറൊന്നും ശരിയായില്ലെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശ സ്വഭാവമാണ് പട്ടാഭിരാമന്. ഇതുമൂലം ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരികയാണ്.
നിരന്തരം ലഭിക്കുന്ന സ്ഥലംമാറ്റമാണ് അതിലൊന്ന്. തനിക്ക് ലഭിച്ച ഇരുപത്തിനാലാമത്തെ സ്ഥലം മാറ്റവുമായി തിരുവനന്തപുരത്ത് എത്തുന്ന പട്ടാഭിരാമന്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് സിനിമയിലൂടെ സംവിധായകന് പറയുന്നുത് .
ചിത്രത്തില്‍ ഷീലു എബ്രഹാം നായികയായി എത്തുന്നു. മറ്റു താരങ്ങള്‍ ബൈജു സന്തോഷ്, ഹരീഷ് കണാരന്, ധര്മ്മജന്, കലാഭവന്‍ പ്രജോദ്, തെസ്നിഖാന്, സായ് കുമാര്‍, ദേവന്, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാര്‍, ജെപി, മാധുരി, പാര്‍വതി നമ്ബ്യാര്‍ , അനുമോള്‍, കലാഭവന്‍ പ്രജോദ്, തെസ്നിഖാന്, ഷാജു പാലക്കാട്, വിജയകുമാര്‍, ബിജു പപ്പന് , ജയന് ചേര്‍ത്തല, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ. എ രാജേന്ദ്രന്, അബു സലിം, മുഹമ്മദ് ഫൈസല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് പട്ടാഭിരാമന് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദിനേശ് പള്ളത്താണ്.
about pattabhiraman movie
