Connect with us

വീണ്ടും ജയറാമും ഷീലു അബ്രാഹാമും ഒന്നിക്കുമ്പോൾ!

Malayalam Breaking News

വീണ്ടും ജയറാമും ഷീലു അബ്രാഹാമും ഒന്നിക്കുമ്പോൾ!

വീണ്ടും ജയറാമും ഷീലു അബ്രാഹാമും ഒന്നിക്കുമ്പോൾ!

മലയാളത്തിന്റെ സ്വന്തം നടനാണ് ജയറാം .അദ്ദേഹത്തിന്റെ ഓരോ ചിത്രവും ഓരോ സംവിശേഷത നിറയ്ക്കുന്ന ഒന്നാണ് .അടുത്തതായി തിയേറ്ററിൽ എത്താൻ പോകുന്ന ചിത്രമാണ് പട്ടാഭിരാമൻ.പട്ടാഭിരാമനിൽ ജയറാമിനൊപ്പം നായികയായി എത്തുന്നത് ഷീലു എബ്രഹാം ആണ് .തൻറെതായ ശൈലിയിൽ ഓരോ കഥാപാത്രവും മികച്ചതാക്കാറുണ്ട് ഷീലു .ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ എന്നും ശീലുവിന്റെ കയ്യിൽ ഭദ്രമെന്നു കഴിഞ്ഞ ചില സിനിമകളിലൂടെ വ്യക്തമാണ്.പുതിയ നിയമം എന്ന ചിത്തത്തിലെ പോലീസ് വേഷം വളരെ ഏറെ ജനശ്രേദ്ധ നേടിയിട്ടുണ്ടായിരുന്നു ആടുപുലിയാട്ടമായിരുന്നു ജയറാമിനൊപ്പം അഭിനയിച്ച അവസാന ചിത്രം.ആടുപുളിയാട്ടത്തിൽ ജയറാമിന്റെ നായികയായാണ് ഷീലു എത്തിയിരുന്നത്. ഇപ്പോഴിതാ ജയറാമിനൊപ്പം പട്ടാഭിരാമനിലും നായികയായാണ് ഷീലു എത്തുന്നത്.

ജയറാം ചിത്രം പട്ടാഭിരാമന്‍ 23ന് തിയറ്ററുകളിലേയ്ക്ക് എത്തുന്നു. ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകള്‍ക്കുശേഷം ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. മിയ ജോര്‍ജ്, ഷീലു അബ്രാഹം, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍ (തെരി ഫെയിം), പ്രജോദ് കലാഭവന്‍, ഷംനാ കാസിം, പാര്‍വതി നമ്ബ്യാര്‍, ലെന, തെസ്നിഖാന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പട്ടാഭിരാമന്‍ സംസാരിക്കുന്നത് ഭക്ഷ്യ മാഫിയയെ കുറിച്ച് കണ്ണന്‍ താമരകുളം പറഞ്ഞിട്ടുണ്ട് .
ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അബ്ബാം മൂവീസിന്റെ ബാനറില്‍ അബ്രാഹം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് എഴുതുന്നു. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു.

about pattabhiraman movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top