Malayalam Breaking News
ഒരിടവേളക്ക് ശേഷം കേസ് അന്വേഷണവുമായി ജയറാം !
ഒരിടവേളക്ക് ശേഷം കേസ് അന്വേഷണവുമായി ജയറാം !
By
നടന്‍ ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. വളരെ ഏറെ നിഘൂടത നിറഞ്ഞ സിനിമയാണ് പട്ടാഭിരാമൻ എന്ന് ട്രെയ്‌ലർ കണ്ടുകഴിഞ്ഞപ്പോൾ തന്നെ ബോധ്യമാണ് .പട്ടാഭിരാമന്‍ സത്യസന്ധനായ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.അന്നം ദൈവമായി കാണുന്ന തലമുറയില്‍ പെട്ട ആളുകൂടിയാണ് പട്ടാഭിരാമന്‍.ചിത്രത്തില്‍ എല്ലാ സീനിലും ഭക്ഷണം ഉണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകത കൂടിയാണ് . ഇരുപത്തിയെട്ടാമത് ട്രാന്‍സ്ഫര്‍ വാങ്ങി പട്ടാഭിരാമന്‍ തിരുവനന്തപുരത്ത് എത്തുന്നു.അവിടെ മുതലാണ് കഥ ആരംഭിക്കുന്നത്.
ജയറാം നായകനായ ഒരുപാട് സിനിമകളുണ്ട് കേസ് തെളിക്കുന്ന അപൂർവമായ ചില സൂപ്പർ ഹിറ്റ് സിനിമകൾ നമുക്കറിയാം സൂപ്പർമാൻ, വക്കാലത് നാരായണൻകുട്ടി തുടങ്ങി ജയറാം അതിമനോഹരമായ കേസുകൾ വാദിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിട്ടുള്ളതാണ്.ട്രൈലറുകളിൽ ചില ഭാഗങ്ങൾ അതിനെ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ ആണെങ്കിൽ പട്ടാഭിരാമൻ മറ്റൊരു കിടിലൻ ചിത്രമായി പ്രേക്ഷകർക്ക് ഇരു കൈയും നീട്ടി സ്വീകരിക്കാവുന്നതാണ്. ഈ വരുന്ന ആഗസ്റ്റ് 23 നാണു ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
ജയറാമിനെ കൂടാതെ,ധര്‍മജന്‍,ഹരീഷ് കണാരന്‍,ബൈജു സന്തോഷ്,എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.ഈ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ചിത്രത്തില്‍ മിയ,ഷീലു എബ്രഹാം എന്നിവരാണ് നായികമാര്‍.
about pattabhiraman movie
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)