Malayalam
എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു! പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട!
എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു! പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട!
സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ എസ് കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ഗാനരചനയും ചിത്രംവരയുമായി പത്മജ സജീവമായിരുന്നു. 2013 ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനായി ഗാനം എഴുതിയിട്ടുണ്ട് പത്മജ രാധാകൃഷ്ണന്. മകനായ എംആര്‍ രാജകൃഷ്ണനായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്.
എംജി രാധാകൃഷ്ണന് സംഗീതസംവിധാനം നിര്‍വഹിച്ച ലളിതഗനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്. എംആര്‍ രാജകൃഷ്ണനും കാര്‍ത്തികയുമാണ് മ്ക്കള്‍. സംഗീതജ്ഞ കെ ഓമനക്കുട്ടിയും എംജി ശ്രീകുമാറുമാണ് ഭര്‍തൃസഹോദരങ്ങള്‍. നിരവധി പേരാണ് പത്മജ രാധാകൃഷ്ണന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട. ഇത്രപെട്ടെന്ന്…വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു സംവിധായകനായ എംഎ നിഷാദ് എത്തിയത്. മലയാളത്തിന്റ്റെ എണ്ണം പറഞ്ഞ സംഗീത സംവിധായകന്,M G രാധാകൃഷ്ണന് ചേട്ടന്റ്റെ,പ്രിയ പത്നി പത്മജ രാധാകൃഷ്ണന് ഈ ലോകത്തോട് വിട പറഞ്ഞു. വ്യക്തിപരമായി എനിക്കൊരുപാട് ആത്മബന്ധമുളള കുടുംബമാണ്,രാധാകൃഷ്ണന് ചേട്ടന്റേത്.എന്നെ ഒരു സിനിമ സംവിധായകനാക്കിയതില്,രാധാകൃഷ്ണന് ചേട്ടനും,പത്മജ ചേച്ചിക്കും ഒരുപാട് പങ്കുണ്ട്.
തിരുവനന്തപുരത്ത് രാധാകൃഷ്ണന് ചേട്ടന്റ്റെ മേടയില്‍ വീട്ടില്‍ ഇനി സംഗീതമില്ല. ചേച്ചിയുണ്ടാക്കി തന്ന ഭക്ഷണത്തിന്റ്റെ രുചി ഇന്നും എന്റ്റെ നാവിലുണ്ട്. സിനിമ ,രാഷ്ടീയ,സാമൂഹിക രംഗത്തെ പ്രമുഖര്‍ക്ക് ഏറ്റവും പരിചിതമായ മേടയില്‍ വീട്,അനാഥമാവുകയാണ്. പത്മജ ചേച്ചി എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ചേച്ചിയെ കാണുക വിരളമാണ്.
about pathmaja radhakrishnan
