Malayalam Breaking News
നിക്കി ഗൽറാണിക്ക് വിവാഹം;വരൻ ആരാണെന്ന് ഉടൻ മനസിലാകും;മനസ് തുറന്ന് താരം!
നിക്കി ഗൽറാണിക്ക് വിവാഹം;വരൻ ആരാണെന്ന് ഉടൻ മനസിലാകും;മനസ് തുറന്ന് താരം!
തെന്നിന്ത്യൻ പ്രിയ നായികയാണ് നിക്കി ഗൽറാണി.താരത്തിന് ഏറെ ആരധകരുമാണ് എങ്ങും.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വീട്ടുകാര്‍ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുകയും ഒടുവില്‍ ഡിസൈനറും മോഡലും നടിയുമായി തീരുകയും ചെയ്തയാളാണ് നിക്കി ഗല്‍റാണി. ഒരൊറ്റ വര്‍ഷം കൊണ്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമായി ആറ് ചിത്രങ്ങളാണ് നിക്കി ചെയ്തിരിക്കുന്നത്. ഇത് എല്ലാ നായികമാര്‍ക്കും സാധ്യമായ കാര്യമല്ല. ഡിസൈനിങ് പഠിക്കുന്നതിനിടെയാണ് നിക്കി മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞത്. പല ബ്രാന്റുകള്‍ക്കും വേണ്ടി നിക്കി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു മോഡലെന്ന നിലയില്‍ പേരെടുത്തു. പല രാജ്യങ്ങളില്‍ പല ഡിസൈനര്‍മാര്‍ക്കൊപ്പം ജോലിചെയ്തു. ഇതിനിടെയാണ് വളരെ കുട്ടിക്കാലത്തേ ഉണ്ടായിരുന്ന അഭിനയമെന്ന മോഹത്തെ നിക്കി പൊടിതട്ടിയെടുത്തത്.
മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. ഇപ്പോഴിതാ നിക്കി തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞതാണ് സിനിമാ ലോകത്തെ പുതിയ വിശേഷങ്ങളില്‍ ഒന്ന്.
തന്റെ പുതിയ മലയാള ചിത്രമായ ധമാക്കയുടെ ഭാഗമായി ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേയാണ് നിക്കിയുടെ തുറന്നു പറച്ചിൽ.
ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാര്‍ ആണ് ധമാക്കയില്‍ നായകൻ. അരുണും നിക്കിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു
തന്റെതും പ്രണയവിവാഹമായിരുന്നു എന്നും കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും അരുൺ പറഞ്ഞു.
അതേ സമയം, തന്റെ ജീവിത്തെ കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്ന് നിക്കി പറഞ്ഞു. തങ്ങള്‍ ചെന്നൈയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നാണ് നടി വ്യക്തമാക്കിയത്. അതാരാണെന്ന് അധികം വൈകാതെ തന്നെ പറയുമെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും നിക്കി തുറന്നു പറഞ്ഞു.
ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ധമാക്ക. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about nikki galrani
