Malayalam
വ്യഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നില അതീവഗുരുതരം!
വ്യഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നില അതീവഗുരുതരം!
Published on
വ്യഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നില അതീവഗുരുതരാവസ്ഥയിൽ. ഇന്ന് വൈകിട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായ വിവരം ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയാണ് സൗമിത്രയുടെ ജീവൻ നിലനിറുത്തുന്നതെന്നും അദ്ദേഹത്തെ പൂർവസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാൻ 40 ദിവസത്തെ കഠിനമായ പോരാട്ടം മതിയാവുന്നില്ലെന്നും ഇനി അത്ഭുതങ്ങൾ സംഭവിക്കണമെന്നും സൗമിത്ര ചികിത്സയിൽ കഴിയുന്ന
ആശുപത്രിയിലെ ഡോക്ടർ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 6നാണ് കൊവിഡ് ബാധയെ തുടർന്ന് 85കാരനായ സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു.
about news
Continue Reading
You may also like...
Related Topics:news
