News
സ്കാര്‍ലെറ്റ് ജൊഹാന്സണ് വിവാഹിതയായി
സ്കാര്‍ലെറ്റ് ജൊഹാന്സണ് വിവാഹിതയായി
ഹോളിവുഡ് താരം സ്കാര്‍ലെറ്റ് ജൊഹാന്‍സണും കൊമേഡിയനായ കോളിന് ജോസ്റ്റും വിവാഹിതരായി. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അവഞ്ചേഴ്സ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സ്കാര്‍ലെറ്റ്. താരത്തിന്റെ മൂന്നാം വിവാഹമാണ് ഇത്. ഹോളിവുഡ് നടനായ റിയാന്‍ റെയ്നോള്ഡ്സാണ് സ്കാര്ലെറ്റിന്റെ ആദ്യ ഭര്‍ത്താവ്. 2008-ല്‍ വിവാഹിതരായ ഇവര്‍ 2010-ല്‍ വേര്‍പിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കിനെ വിവാഹം ചെയ്തെങ്കിലും 2017 ല്‍ ഇരുവരും വിവാഹമോചിതരായി.
ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ഈ വര്‍ഷം രണ്ട് ഓസ്കാര്‍ നോമിനേഷന് ലഭിച്ച താരമാണ് സ്കാര്‍ലെറ്റ്. മാര്‍വെലിന്റെ ബ്ലാക്ക് വിഡോയാണ് താരത്തിന്റെ ഈ വര്‍ഷം ഇറങ്ങാനിരുന്ന ചിത്രം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റി.
about news
