Social Media
8 ദിവസമായി ആശുപത്രിയിലാണ്;ഒരുപാട് മനോഹരമായ പാഠങ്ങള്‍ പഠിച്ചു;നേഹ സക്സേന!
8 ദിവസമായി ആശുപത്രിയിലാണ്;ഒരുപാട് മനോഹരമായ പാഠങ്ങള്‍ പഠിച്ചു;നേഹ സക്സേന!
ഒരുപാട് നായികമാർ മലയാള സിനിമയിൽ വളരെപെട്ടെന്നാണ് ഇടം നേടുന്നത്.ഒരൊറ്റ ചിത്രംകൊണ്ട് മലയാള സിനിമയിലെ ഒരുപാട് നായികമാരുടെ തലവര തെളിഞ്ഞിട്ടുണ്ട് എന്നും പറയാം.ഒരു പാട് ആഗ്രഹിച്ചും കഷ്ട്ടപെട്ടും എത്തുന്നവരാണ് സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നവരെല്ലാം തന്നെ.അതുപോലെ വരാനാഗ്രഹിക്കുന്നവരും ഉണ്ടാകും.പല നടിമാരുടെയും നായകന്മാരുടെയും പഴയ കഥകൾ എന്നും ഓരോ താരങ്ങൾ പങ്കുവെക്കാറുണ്ട് അതൊരുതരത്തിൽ മറ്റുള്ളവർക്കുള്ള സമാധാനം തന്നെയാണ്.അതുപോലെ തെന്നിന്ത്യയിൽ തിരക്കേറി വരുന്ന നടിയാണ് നേഹ സക്സേന.മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു നേഹയ്ക്ക് മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്.ഇപ്പോഴിതാ താന്‍ കഴിഞ്ഞ ഏട്ട് ദിവസമായി ആശുപത്രിയിലാണെന്ന് പറയുകയാണ് നടി. ഹോസ്പിറ്റലില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് നടി വാര്‍ത്ത പുറത്ത് വിട്ടത്.
‘നിങ്ങളെല്ലാവരും കഴിഞ്ഞ എട്ട് ദിവസമായി എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി വിഷമിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം. സത്യത്തില്‍ ഈ ദിവസങ്ങളില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് സുഖമായി വരികയാണ്.
അധികം വൈകാതെ തന്നെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കും. എന്നെ കുറിച്ച് അറിയാന്‍ ആകുലതയോടെ മെസേജ് അയച്ച് സുഖവിവരം അന്വേഷിച്ചവര്‍ക്ക് നന്ദി പറയുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും മനോഹരമായ പാഠങ്ങള്‍ പഠിച്ചു. ആരൊക്കെയാണ് സത്യമെന്നും കള്ളമെന്നും എനിക്ക് മനസിലായി’. എന്നും നേഹ പറയുന്നു.
2013 ല്‍ തുളു സിനിമയില്‍ അഭിനയിച്ചാണ് നേഹ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ ഒട്ടനവധി ഭാഷ ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2016 ല്‍ കസബയിലൂടെയാണ് നേഹ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നാലെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
about neha saxena
