Malayalam
ആഹാരത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പൈസ ഇല്ലാതിരുന്നപ്പോള്‍ ആ പണിയ്ക്കും പോകേണ്ടി വന്നു; നിറകണ്ണുകളുമായി മമ്മൂട്ടി ചിത്രത്തിലെ നടി
ആഹാരത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പൈസ ഇല്ലാതിരുന്നപ്പോള്‍ ആ പണിയ്ക്കും പോകേണ്ടി വന്നു; നിറകണ്ണുകളുമായി മമ്മൂട്ടി ചിത്രത്തിലെ നടി
അന്യ ഭാഷയില്‍ നിന്നും മലയാളത്തി മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ നിരവധി നായികമാര്‍ നമുക്കുണ്ട്. വളരെ കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നേഹ സക്സേന. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലൂടെയായിരുന്നു നേഹ മലയാള സിനിമാലോകത്തേക്ക് എത്തിയത്. ചിത്രത്തില്‍ സൂസന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. പിന്നീട് മലയാള സിനിമാലോകത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു നേഹ.
ഇപ്പോഴിതാ നേഹയുടെ ചില വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.സിനിമയില്‍ എത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് നേഹ വെളിപ്പെടുത്തിയത്. ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം , അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല ..അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം.പഠിക്കുമ്പോള്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണം എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ടെന്ന് താരം പറയുന്നു.അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങള്‍ തുന്നുന്ന ജോലിയായിരുന്നു.പഠനത്തിനും ഭക്ഷണത്തിനും വേണ്ടി ‘അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്നും നേഹ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നേഹ മലയാള സിനിമാലോകത്തേക്ക് എത്തിയത്.പിന്നീട് മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ താരം വേഷമിട്ടു.അന്യഭാഷയില്‍ നിന്നും മലയാള സിനിമയില്‍ എത്തി മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറുകയും മലയാള സിനിമാലോകത്ത് സജീവമാകുകയും ചെയ്തു.കസബക്ക് പുറമെ , സഖാവിന്റെ പ്രിയ സഖി , പടയോട്ടം , ധമാക്ക , തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടു.
ഉദയകൃഷ്ണ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിദാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.തുളു എന്ന നിരവധി മലയാളം തമിഴ് തെലുങ് കന്നഡ ചിത്രങ്ങളില്‍ താരം സജീവമാണ്.തുളു സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ആദ്യം എത്തിയത്.പിന്നീട് ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ ഏറെ ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിരുന്നു..എന്തായാലും താരത്തിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
