Connect with us

ദിലീപ്- വളരെ നല്ല മനുഷ്യൻ; ദിലീപിനെക്കുറിച്ച് അത് വെളിപ്പെടുത്തി നവ്യ നായർ!

Malayalam

ദിലീപ്- വളരെ നല്ല മനുഷ്യൻ; ദിലീപിനെക്കുറിച്ച് അത് വെളിപ്പെടുത്തി നവ്യ നായർ!

ദിലീപ്- വളരെ നല്ല മനുഷ്യൻ; ദിലീപിനെക്കുറിച്ച് അത് വെളിപ്പെടുത്തി നവ്യ നായർ!

മലയാള സിനിമയിൽ ഒട്ടുമിക്ക നടന്മാർക്കൊപ്പവും അഭിനയിച്ച അനുഭവമുണ്ട് നടി നവ്യ നായർക്ക്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇഷ്ടപെട്ട നായകന്മാരെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നവ്യയുടെ വാക്കുകൾ..

ദിലീപ് വളരെ നല്ല മനുഷ്യനാണ്. ആദ്യത്തെ സിനിമയാണ്, പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ. വളരെയധികം പേടിയോടെയാണ് അന്ന് ചെന്നത്. പക്ഷേ വലിയ പിന്തുണയാണ് ദിലീപേട്ടൻ തന്നത്.. പേടിക്കേണ്ടെന്ന് പറ‍ഞ്ഞ് കൂളാക്കി. ഏറ്റവുമധികം പുതുമുഖ നായികമാരോടൊപ്പം അഭിയിച്ച ആളാണ് ദിലീപേട്ടൻ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്നയാളാണ്. അതുകൊണ്ട് തന്നെ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം.

എന്റെ മൂന്നാമത്തെ ചിത്രവും രാജു ചേട്ടന്റെ ആദ്യത്തെ സിനിമയുമായിരുന്നു നന്ദനം. സത്യത്തിൽ രണ്ട് പേരും തുടക്കക്കാർ തന്നെയാണ്. എങ്കിലും മൂന്ന് ചിത്രം ചെയ്ത സീനിയോരിറ്റി വച്ച് ഞാൻ പല മണ്ടത്തരങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്.ഞങ്ങൾക്ക് രണ്ട് പേർക്കുമാണ് ആ ലൊക്കേഷനിൽ അങ്ങേട്ടും ഇങ്ങോട്ടും എന്തെങ്കിലും സംസാരിക്കാനുണ്ടായിരുന്നത്, ബാക്കി എല്ലാവരും സീനിയേഴ്സ് ആണ്. രഞ്ജിയേട്ടൻ വഴക്ക് പറയുമ്പോൾ ഉരല് ചെന്ന് മദ്ദളത്തോട് പറയുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും പരിഭവം പറയും.

സ്കൂളിൽ പഠിക്കുമ്പോൾ ചാക്കോച്ചേട്ടന്റെ കടുത്ത ആരാധികയായിരുന്നു ഞാൻ. പടം ഓടിയാലും ഇല്ലെങ്കിലും പുള്ളിയുടെ പടം ഞാൻ കാണും. ചാക്കോച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ പുള്ളി ഭയങ്കര ചിരിയായിരുന്നു.

ജയസൂര്യ അന്നും ഭയങ്കര ഡെഡിക്കേഷനുള്ള, കഠിനാധ്വാനിയായ നടനാണ്. എന്തെങ്കിലും ആകണമെന്ന് അത്രയധികം ആഗ്രഹിച്ചിരുന്ന ആളാണ്. ആ കഷ്ടപ്പാടാണ് ഇപ്പോൾ കാണുന്നത്. ഞാൻ കൂടി ജൂറിയിൽ ഉണ്ടായിരുന്ന സമയത്താണ് ജയേട്ടന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്

ലാലേട്ടൻ, മമ്മൂക്ക- അത്ഭുതത്തോടെ സ്ക്രീനിൽ കണ്ടിരുന്ന ആൾക്കാരാണ് ലാലേട്ടനും മമ്മൂക്കയും. അവരോടൊപ്പം അഭിനയിക്കാനായി. പക്ഷേ അത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നില്ല അത്. അഭിനയിച്ചു എന്ന് പറയണമെങ്കിൽ അത് തേന്മാവിൽ കൊമ്പത്തിൽ ശോഭന ചേച്ചി ചെയ്ത പോലെത്തെ കഥാപാത്രങ്ങളാകണം. ആ സിനിമകൾ ചെയ്തത് ഒന്ന് അമ്മാവൻ കെ.മധു ഒരുക്കിയ ചിത്രമായിരുന്നു. അങ്ങനെ പല കാരണങ്ങൾ കൊണ്ടാണ്.

about navya nair

Continue Reading
You may also like...

More in Malayalam

Trending

Recent

To Top