Malayalam Breaking News
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ സിനിമയിലേക്ക്;വൈറലായി താരത്തിന്റെ പോസ്റ്റ്!
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ സിനിമയിലേക്ക്;വൈറലായി താരത്തിന്റെ പോസ്റ്റ്!
മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ പുത്രിയായി തീർന്ന താരമാണ് നവ്യ നായർ.യുവ നടൻ പൃഥിരാജിനൊപ്പമാണ് നന്ദനം എന്ന ചിത്രത്തിലഭിനയിച്ചത്.പൃഥിയുടെ ആദ്യചിത്രമാണെങ്കിലും നവ്യ അടയാമായി ദിലീപിനൊപ്പം ഇഷ്ട്ടമെന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.മഞ്ജു വാര്യരായിരുന്നു നവ്യയെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.ശേഷം മലയാള സിനിമയ്ക്ക് മികച്ച ഒരു നായികയെ ലഭിക്കുകയായിരുന്നു.അതിനിടെ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മുംബൈയിലേക്ക് ചേക്കേറിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. എന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്ന ചോദ്യമാണ് മിക്കപ്പോഴും ഉയരാറുള്ളത്.ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം.
തന്റെ ഒദ്യോഗിക ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വിശേഷം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് തിരിച്ചുവരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഇതുവരെയായി ഇതേക്കുറിച്ച് ചോദിച്ചവരോട് തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. നായികയായാണ് താരമെത്തുന്നത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നർത്തകി കൂടിയായ നവ്യ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചുവടുകൾ വെക്കുന്നത് വൈറലാകാറുണ്ട്.യുവജനോത്സവ വേദിയില്‍ നിറഞ്ഞുനിന്നിരുന്ന നവ്യ നല്ലൊരു നര്‍ത്തകി കൂടിയാണ്. നൃത്തത്തിലെ മികവും താരം തെളിയിച്ചിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇടവേളയില്‍ നൃത്തപരിപാടിയിലേക്ക് താരമെത്തിയിരുന്നു. വിധികര്‍ത്താവായാണ് താരമെത്തിയത്. അപ്പോഴും ആരാധകര്‍ ചോദിച്ചത് അഭിനയത്തിലെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ താരം തിരിച്ചെത്തുമെന്നുള്ള വിവരങ്ങളും അക്കാലത്ത് പുറത്തുവന്നിരുന്നു.
about navya nair
