Malayalam Breaking News
ചിരിയും ചിന്തയും ഒപ്പം മനോഹരമായ ഗാനങ്ങളും;കുടുംബ ചിത്രം ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ 6ന് തീയേറ്ററുകളിൽ!!
ചിരിയും ചിന്തയും ഒപ്പം മനോഹരമായ ഗാനങ്ങളും;കുടുംബ ചിത്രം ‘മുന്തിരി മൊഞ്ചൻ’ ഡിസംബർ 6ന് തീയേറ്ററുകളിൽ!!
മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ എന്ന ചിത്രം തീയേറ്ററുകളിലേക്കെത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം.വിജിത് നബ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 6 ന് തീയ്യറ്ററുകളിൽ എത്തും.ചിത്രത്തിൻറെ പേര് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത് മുതൽ ഏവരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആ കാത്തിരിപ്പിന് വിരാമമിടാൻ ഏതാനും ദിവസങ്ങൾ മതിയാവും.ചിത്രത്തിൻറെ ട്രെയ്ലറും,ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം എത്തിയപ്പോഴും പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു..
തവളയായി സലിം കുമാർ കഥപറയാൻ എത്തുന്നു എന്നത് ചിത്രത്തിൻറെ മറ്റൊരു സംവിശേഷതയാണ്. ഒരു സസ്പെൻസ് അതിൽ ഒളിഞ്ഞു കിടപ്പുണ്ടെന്നു തന്നെ പറയാം.ചിരിയും ചിന്തയും ഒപ്പം മനോഹര ഗാനങ്ങളും എത്തുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് മുന്തിരി മൊഞ്ചൻ.ഏവർക്കും ഒരു പക്കാ എന്റർടൈൻമെന്റ് ചിത്രമാകും ഇതെന്നതിൽ യാതൊരു സംശയവുമില്ല.കൂടാതെ നമ്മുടെ ഇഷ്ട്ട താരങ്ങളും ,ഇഷ്ട്ട ഗായകരും ഒരുപോലെ ഈ ചിത്രത്തിൽ അണിനിരക്കുന്നു എന്നത് തന്നെ പ്രേക്ഷകരെ സിനിമ കാണാൻ കൂടുതൽ പ്രേരിപ്പിക്കുന്നു.
ചിത്രത്തിനെ സംബന്ധിച്ച് പലരും മുന്നോട്ട് വെക്കുന്ന സംശയം സിനിമയുടെ പേരിനെക്കുറിച്ചാണ്.യുവ താരങ്ങളായ മനേഷ് കൃഷ്ണയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
about munthiri monjan movie
