Connect with us

മമ്മുട്ടിപോലും അറിഞ്ഞുകാണില്ല ഈ സാമ്യം ഉള്ളത്;ഇത് കണ്ടപ്പോ ഓർമവന്നത് ജോസഫ് അലക്‌സിനെ!

Malayalam Breaking News

മമ്മുട്ടിപോലും അറിഞ്ഞുകാണില്ല ഈ സാമ്യം ഉള്ളത്;ഇത് കണ്ടപ്പോ ഓർമവന്നത് ജോസഫ് അലക്‌സിനെ!

മമ്മുട്ടിപോലും അറിഞ്ഞുകാണില്ല ഈ സാമ്യം ഉള്ളത്;ഇത് കണ്ടപ്പോ ഓർമവന്നത് ജോസഫ് അലക്‌സിനെ!

മമ്മുട്ടി ചിത്രത്തിനായി ഏവരും കാത്തിരിക്കുകയാണ്.മലയാളികൾ ഏറെ കാത്തിരിക്കുന്ന നിരവധി സിനിമകൾകൊണ്ടാണ് മെഗാസ്റ്റാർ ഈ തവണ എത്തുന്നത്.അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തുമ്പോഴേക്കും ആരാധകർക്ക് ആകാംക്ഷയേറുകയാണ് ഒപ്പം തന്നെ വാർത്തകളിൽ അത് ഇടം നേടാറുമുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെഗാസ്റ്റാറിന്റെ പുതിയ പതിയ ചിത്രത്തിലെ ലുക്ക് ആണ് വൈറലായി മാറുന്നത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണത്തെ വരവ്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

മുഖ്യമന്ത്രിയായുള്ള വരവിനിടയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രമേയത്തിലെ വ്യത്യസ്തതയാണ് മമ്മൂട്ടിയെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ബോബി സഞ്ജയ് യാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രത്തിലൂടെ ഇഷാനി കൃഷ്ണ സിനിമയില്‍ അരങ്ങേറുകയാണ്. കൃഷ്ണകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഹാനയ്ക്ക് പിന്നാലെയായി ഇഷാനിയും സിനിമയില്‍ അരങ്ങേറുകയാണ്.

ദി കിങിലെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വണ്ണിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിന്‍രെ സാമ്യതയെക്കുറിച്ച് കണ്ടെത്തിയത് ആരാധകരാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബിന്റെ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്‌റ്റൈലിഷായി മുടി തടവി നടക്കുന്ന മമ്മൂട്ടിയുടെ ഇപ്പോഴത്തെ ചിത്രവും കിങിലെ മാസ്സ് സീനും ചേര്‍ത്തുള്ള ഫോട്ടോയാണ് പേസ്ബുക്കിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

about mammootty

More in Malayalam Breaking News

Trending

Recent

To Top