Malayalam
ബിനീഷിനെ അമ്മയില്‍ നിന്നും പുറത്താക്കണം.. അനുവദിക്കില്ലെന്ന് മുകേഷും ഗണേഷും
ബിനീഷിനെ അമ്മയില്‍ നിന്നും പുറത്താക്കണം.. അനുവദിക്കില്ലെന്ന് മുകേഷും ഗണേഷും
ബിനീഷിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് എക്‌സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. ആവശ്യത്തെ മുകേഷും ഗണേഷ്‌കുമാറും എതിർത്തു.അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.
2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. ‘അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു തിരിച്ചയയ്ക്കും.
അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിര്‍ണായകമായി. തുടര്‍ന്ന് താന്‍ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്റ്റ്‌ചെയ്യുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 29ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 25 വരെയാണ്.
about mukesh
