Malayalam
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു!
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു!
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു. സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്നാണ് താൽകാലികമായി ഷൂട്ട് നിർത്തിയത്.സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ കേരളാ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.
ചിത്രത്തിന്റെ വിശേഷണങ്ങളറിയാൻ വലിയ ആകാശയാണ് ആരാധകർ നൽകുന്നത്.ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടിയുടെ പുരോഹിതാനായുള്ള ലുക്കില്‍ വന്ന പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ചിത്രമായിരിക്കും ദി പ്രീസ്റ്റ് എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്. ദീപു പ്രദീപും ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
about movie the priest
