Connect with us

ഇത്കൊണ്ടൊക്കെയാണ് മോഹൻലാൽ മലയാള സിനിമയുടെ വിസ്മയമാണെന്നു പറയുന്നത്!

Malayalam

ഇത്കൊണ്ടൊക്കെയാണ് മോഹൻലാൽ മലയാള സിനിമയുടെ വിസ്മയമാണെന്നു പറയുന്നത്!

ഇത്കൊണ്ടൊക്കെയാണ് മോഹൻലാൽ മലയാള സിനിമയുടെ വിസ്മയമാണെന്നു പറയുന്നത്!

മലയാള സിനിമയുടെ എക്കാലത്തെയും വിസ്മയമാണ് മോഹൻലാൽ . മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം ‘തിരനോട്ട’മാണെങ്കിലും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രമാണ് മോഹന്‍ലാലിനെ വെള്ളിത്തിരയിലെ ശ്രദ്ധേയ താരമാക്കിയത്ചി ചിത്രത്തിലെ നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രം ശങ്കര്‍ എന്ന നായക നടന്റെ ഇമേജിനെ പോലും മറികടക്കുന്നതായിരുന്നു. സിനിമയിലെ ഒരു ഫൈറ്റ്‌ സീന്‍ എടുക്കുന്നതിന്റെ തലേദിവസം മോഹന്‍ലാലിന്‍റെ കാല്‍ ഒടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടിരുന്നു.

ഫാസിലിന്റെ ജീപ്പിലേക്ക് മോഹന്‍ലാല്‍ സാഹസിക പ്രകടനം പോലെ ബൈക്ക് കൊണ്ട് ഇടിച്ചപ്പോഴാണ് മോഹന്‍ലാലിന് പരിക്ക് പറ്റിയത്. അതോടെ പിറ്റേ ദിവസത്തെ ഫൈറ്റ് സീന്‍ മുടങ്ങിയേക്കുമെന്ന അണിയറപ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു കൊണ്ട് മോഹന്‍ലാല്‍ ചിത്രത്തിലെ ഫൈറ്റ് രംഗമെടുക്കാന്‍ ചോര വാര്‍ന്ന കാലുമായി സെറ്റിലെത്തി.

മോഹന്‍ലാലിനെ കൊണ്ട് അധികം റിസ്ക് എടുപ്പിക്കാതെ ഫാസില്‍ അന്നത്തെ പുതുമുഖ സംവിധായകന്‍ ഫാസില്‍ ആ ഫൈറ്റ് രംഗം അതിമനോഹരമായി ചിത്രീകരിച്ചു. 1980-ലാണ് നവോദയ അപ്പച്ചന്‍ നിര്‍മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസിനെത്തുന്നത്, പൂര്‍ണ്ണമായും പുതു താരനിരയെ ഉള്‍പ്പെടുത്തി പറഞ്ഞ ചിത്രം ബോക്സോഫീസിലും വലിയ വിജയം നേടിയിരുന്നു.പ്രേം കൃഷ്ണന്‍ എന്ന നായക കഥാപാത്രത്തെ ശങ്കറും, പ്രഭ എന്ന നായിക കഥാപാത്രത്തെ പൂര്‍ണിമ ജയറാമുമാണ് അവതരിപ്പിച്ചത്. ഏഴുലക്ഷം മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഒരു കോടിയ്ക്കും മേലെ കളക്റ്റ് ചെയ്തിരുന്നു.

about mohanlal old movie

More in Malayalam

Trending

Recent

To Top