Social Media
മോഹൻലാലിൻറെ ന്യൂസിലന്‍ഡ് ലുക്കും ചിത്രങ്ങളും വൈറൽ!
മോഹൻലാലിൻറെ ന്യൂസിലന്‍ഡ് ലുക്കും ചിത്രങ്ങളും വൈറൽ!
മലയാള സിനിമയുടെ നടന്ന വിസ്മയം മോഹൻലാൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണിപ്പോൾ.ദിവസവയം ഒരുപാട് വിശേഷങ്ങളാണ് എത്തുന്നത്.സിനിമ തിരക്കുകൾ ചില സമയം അവധിയെടുക്കാറുണ്ട് താരം.ഒപ്പം ഭാര്യ സുചിത്രയും ഉണ്ടാകാറുണ്ട് ഇപ്പോൾ താരം തിരക്കുകൾ മാറ്റിവെച്ച് യാത്രയിലാണ്.സിനിമ തിരക്കുകൾക്കിടയിലും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരം കൂടെയാണ് മോഹൻലാൽ.താരം എവിടെയാണെന്നു വിവരങ്ങളൊക്കെ തന്നെ അറിയിക്കാറുണ്ട്.ലൊക്കേഷൻ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ന്യൂസിലൻഡിലെ അവധി ആഘോഷ ചിത്രങ്ങളാണ്.
ഒരു പെയ്ന്റിങ്ങിനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഇൻസ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിമിഷം നേരം കൊണ്ട് ലാലേട്ടന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പാചകം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാര്യ സുചിത്രയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും താരത്തിനോടൊപ്പം ചിത്രത്തുലുണ്ടായിരുന്നു. സുപ്രിയയാണ് ഈ ചിത്രം പങ്കുവെച്ചത്.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദർശൻ – മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് . കൂടാതെ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്.
about mohanlal new look
