Malayalam
മോഹൻലാൽ ചിത്രം ‘റാം’ ഓണത്തിനെത്തില്ല;ആരാധകർക്ക് നിരാശ!
മോഹൻലാൽ ചിത്രം ‘റാം’ ഓണത്തിനെത്തില്ല;ആരാധകർക്ക് നിരാശ!
ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം മികച്ച വ്യജയമാണ് നേടിയത്.അതുകൊണ്ട് തന്നെ വീൺടും ഈ കുട്ടുകെട്ടൊന്നിക്കുന്നു എന്ന വാർത്ത മലയാളി പ്രേക്ഷകരെ വളരെ ആവേശം കൊള്ളിച്ചിരുന്നു.ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘റാം’ പുരോഗമിക്കുകയാണ്.എന്നാൽ 2020 ഓണത്തിന് പുറത്തിറങ്ങും എന്ന് പറഞ്ഞ ചിത്രം നീണ്ടുപോകും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ വിദേശ ലൊക്കേഷനുകളിലേക്ക് നീങ്ങുമെന്നാണ് വിവരം. ഇസ്താംബൂള്‍, ലണ്ടന്‍,കെയ്‌റോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഷൂട്ടിംഗിനായി നിശ്ചയിച്ചിട്ടുണ്ട്. പൂജ റിലീസിന് റാം ചാര്‍ട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്.മാസ് സ്വഭാവമുള്ള ഈ ആക്ഷന്‍ ചിത്രത്തിന് നൂറോളം ദിവസങ്ങളാണ് മോഹന്‍ലാല്‍ നീക്കിവെച്ചിട്ടുള്ളത്. 25 കോടി രൂപയ്ക്കു മുകളിലാണ് ബജറ്റ് കണക്കാക്കുന്നത്. വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും ഊശാന്താടിയുമുള്ള ഗെറ്റപ്പാണ്. നായികാ വേഷത്തില്‍ തൃഷ എത്തുന്നു. ഒരു ഡോക്റ്ററായാണ് തൃഷ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മാമാങ്കം നായിക പ്രാചി ടെഹ്‌ലാനും പ്രധാന വേഷത്തിലുണ്ട്. രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്ന് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
about mohanlal movie ram
