Social Media
ട്വിറ്ററില്‍ ഹാഷ്ടാഗ് പോരാട്ടം;മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പിന്നിലാക്കി മോഹന്‍ലാല്‍!
ട്വിറ്ററില്‍ ഹാഷ്ടാഗ് പോരാട്ടം;മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പിന്നിലാക്കി മോഹന്‍ലാല്‍!
By
സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ചുളള ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. വിവിധ ഇന്‍ഡസ്ട്രികളിലെ നടന്‍മാരുടെ ആരാധകരാണ് ഇത്തരം ഹാഷ്ടാഗുകളുമായി എത്താറുളളത്. അടുത്തിടെ ലൂസിഫര്‍, മധുരരാജ തുടങ്ങിയ സിനിമകളുടെ റിലീസ് സമയം ട്വിറ്ററില്‍ ഹാഷ്ടാഗ് പോരാട്ടവുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു.
സൂപ്പര്‍ താര ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിന് ഒരു മാസം മുന്‍പാണ് പുതിയ ഹാഷ്ടാഗുകള്‍ ആരാധകര്‍ ഉണ്ടാക്കിയിരുന്നത്. ഇത് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു. അന്ന് കൂടുതല്‍ ട്വീറ്റുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനായാണ് ആരാധകര്‍ ഒന്നടങ്കം ശ്രമിച്ചിരുന്നത്. ട്വിറ്റര്‍ ഹാഷ്ടാഗുകളില്‍ ഇത്തവണ ഒന്നാമത് എത്തിയിരിക്കുന്നത് മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ്.
മുന്‍പുണ്ടായിരുന്ന ഹാഷ്ടാഗ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കികൊണ്ടാണ് ഇട്ടിമാണി ട്വിറ്ററില്‍ തരംഗമായി മാറിയിരിക്കുന്നത്. 12.24 മണിക്കൂര്‍കൊണ്ട് 5,44800 ട്വീറ്റുകളാണ് #IttymaaniFunRideIn1Month ഹാഷ്ടാഗിന്റെതായി വന്നിരിക്കുന്നത്. ഇത് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയ ഹാഷ്ടാഗിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. മോളിവുഡില്‍ എറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്ത ഹാഷ്ടാഗായിട്ടാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മാറിയിരിക്കുന്നത്.
ഇട്ടിമാണിക്ക് താഴെയായിട്ടാണ് മറ്റു ഹാഷ്ടാഗുകള്‍ വരുന്നത്. ദുല്‍ഖര്‍ ഹാഷ്ടാഗിന് 5,44600 ട്വീറ്റുകള്‍ ലഭിച്ചപ്പോള്‍ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയതിന് 5,03200 ട്വീറ്റുകളാണ് ലഭിച്ചിരുന്നത്. ലൂസിഫര്‍ ഹാഷ്ടാഗുകള്‍ക്ക് 3,14100ഉം മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകര്‍ ഉണ്ടാക്കിയ ഹാഷ്ടാഗുകള്‍ക്ക് 1,74600ഉം ട്വീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. മോളിവുഡിലെ ടോപ് ഫൈവ് ട്വിറ്റര്‍ ടാഗ് ട്രെന്‍ഡ്‌സില്‍ ഈ ഹാഷ്ടാഗുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
ഓണം റിലീസായിട്ടാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടുംബ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇട്ടിമാണിയില്‍ അച്ഛനും മകനുമായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ചൈന പശ്ചാത്തലത്തിലുളള മാര്‍ഷ്വെല്‍ ആര്‍ട്സ് ട്രെയിനറായിട്ടാണ് അച്ഛന്‍ കഥാപാത്രം എത്തുന്നത്. കാറ്ററിംഗ് പ്രൊഫഷനാക്കി സ്വന്തം കമ്പനി തുടങ്ങുന്ന മകനായും മോഹന്‍ലാല്‍ എത്തുന്നു. ഇതില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യയായി ജോസഫ് നായിക മാധുരിയാണ് എത്തുന്നത്. മകന്‍ കഥാപാത്രത്തിന്റെ നായികയായി ഹണി റോസും ഇട്ടിമാണിയില്‍ അഭിനയിച്ചിരിക്കുന്നു
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. നവാഗതരായ ജിബി ജോജു ടീം സിനിമ സംവിധാനം ചെയ്യുന്നു. സിദ്ധിഖ്, വിനു മോഹന്‍, അജു വര്‍ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീംകുമാര്‍, സിജോയ് വര്‍ഗീസ്, നന്ദു, അരിസ്റ്റോ സുരേഷ്, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്
about mohanlal etimani made in china movie
