Social Media
പോരുന്നോ എൻറെ കൂടെ;സുചിത്രക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ!
പോരുന്നോ എൻറെ കൂടെ;സുചിത്രക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ!
മലയാള സിനിമയുടെ താരരാജാവ് ഇപ്പോൾ അവധിയാഘോഷത്തിലാണ്.ന്യൂസിലൻഡിൽ ആണിപ്പോൾ താരമുള്ളത് അവിടെ നിന്നുള്ള ചിത്രങ്ങളൊക്കെ തന്നെയും താരം വളരെ പെട്ടന്നാണ് ആരാധകരുമായി പങ്കുവെക്കുന്നത്. സിനിമ തിരക്കുകൾക്കിടയിലും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരം കൂടെയാണ് മോഹൻലാൽ.താരം എവിടെയാണെന്നു വിവരങ്ങളൊക്കെ തന്നെ അറിയിക്കാറുണ്ട്.ലൊക്കേഷൻ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ന്യൂസിലൻഡിലെ അവധി ആഘോഷ ചിത്രങ്ങളാണ്. തിരക്കുകളിൽനിന്നും മാറി ഭാര്യ സുചിത്രയ്ക്കൊപ്പമുളള വെക്കേഷൻ ആഘോഷമാക്കുകയാണ് മോഹൻലാൽ.
മുൻപ് ന്യൂസിലൻഡിലെ ‘ഹോബിട്ടൺ’ എന്ന സ്ഥലത്ത് നിന്നും പകർത്തിയ രണ്ടു ചിത്രങ്ങളും മോഹൻലാൽ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. ഹോളിവുഡ് സിനിമയായ ‘ദി ലോഡ് ഓഫ് ദി റിങ്സ്’ ഷൂട്ട് ചെയ്ത സ്ഥലമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നും മോഹൻലാൽ കുറിച്ചിരുന്നു.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2020 മാർച്ച് 19 നു ചിത്രം തിയേറ്ററുകളിലെതത്തും. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാലാണ് ഈ വിവരം അറിയിച്ചത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്ശന് മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്ജുന്, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
about mohanlal and suchitra new zealand
