News
ഇന്ത്യയെ നൃത്തം ചെയ്യിപ്പിച്ച കൊറിയോഗ്രഫർ; ഈ ഹിറ്റുകൾ പറയും ആ ചരിത്രം, സരോജ് ഖാനൊപ്പം സിനിമയിൽ പ്രവർത്തിച്ചതിന്റെ ഓർമ പങ്കുവച്ച് മോഹൻലാൽ!
ഇന്ത്യയെ നൃത്തം ചെയ്യിപ്പിച്ച കൊറിയോഗ്രഫർ; ഈ ഹിറ്റുകൾ പറയും ആ ചരിത്രം, സരോജ് ഖാനൊപ്പം സിനിമയിൽ പ്രവർത്തിച്ചതിന്റെ ഓർമ പങ്കുവച്ച് മോഹൻലാൽ!
സിനിമാലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്നത്.നാലു പതിറ്റാണ്ടു നീണ്ടുനിന്ന കരിയറില്‍ രണ്ടായിരത്തിലേറെ ഗാനങ്ങള്‍. ദ മദര്‍ ഒഫ് ഡാന്‍സ് എന്ന അറിയപ്പെടുന്ന സരോജ് ഖാന്‍ വിടവാങ്ങുമ്ബോള്‍ ബോളിവുഡില്‍ 2020ന് മറ്റൊരു നഷ്ടം കൂടി.ഇപ്പോളിതാ സരോജ് ഖാന്റെ വിയോഗത്തിൽ അനുശോ ചനമർപ്പിച്ച് മോഹൻലാൽരംഗത്തെത്തിയിരിക്കുകയാണ്. സരോജ് ഖാനൊപ്പം സിനിമയിൽ പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. മണിരത്നത്തിന്റെ സംവിധാനത്തിൽ 1997–ൽ പുറത്തിറങ്ങിയ ‘ഇരുവർ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘വെണ്ണിലാ വെണ്ണിലാ’ എന്ന ഗാനത്തിനു നൃത്തസംവിധാനം നിർവഹിച്ചത് സരോജ് ഖാൻ ആയിരുന്നു. മോഹന്‍ലാലും ഐശ്വര്യ റായ് ബച്ചനും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയെ നൃത്തം ചെയ്യിപ്പിച്ച കൊറിയോഗ്രഫർ; ഈ ഹിറ്റുകൾ പറയും ആ ചരിത്രം ‘സരോജ് ഖാൻജി യഥാർത്തിൽ ഒരു ഇതിഹാസമായിരുന്നു. ഇരുവറിലെ വെണ്ണില എന്ന ഗാനത്തിനു വേണ്ടി അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു’. – സരോജ് ഖാന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.
പൃഥ്വിരാജ്, ഷാരൂഖ് ഖാൻ, ശ്രേയ ഘോഷാൽ തുടങ്ങി നിരവധി പ്രമുഖർ സരോജ് ഖാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സിനിമാ മേഖലയിലെ തന്റെ ആദ്യ അധ്യാപികയാണ് സരോജ് ഖാൻ എന്നും അത്രമേൽ സ്നേഹവും കരുതലും പ്രചോദനവും പകർന്ന മറ്റൊരാളെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നും ഷാരൂഖ് ഖാൻ കുറിച്ചു. ഒരു കാലഘട്ടത്തിന്റെ അവസാനം എന്നാണ് സരോജ് ഖാന്റെ വിയോഗത്തെക്കുറിച്ച് ശ്രേയ ഘോഷൽ പറഞ്ഞത്.
വെള്ളിയാഴ്ച പുലർച്ചെ 2:30ന് മുംബൈ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സരോജ് ഖാൻ അന്തരിച്ചത്. ഒരാഴ്ചയിലധികമായി ശ്വസനസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയും വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം ഇന്നലെ രാവിലെ മലാഡിലെ പൊതുശ്മശാനത്തിൽ നടത്തി.കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ബോളിവുഡിൽ നിറസാന്നിധ്യമായിരുന്നു സരോജ് ഖാൻ. രണ്ടായിരത്തിലേറെ ഗാനങ്ങൾക്കു നൃത്തസംവിധാനം നിർവഹിച്ച സരോജ് മൂന്നു തവണ മികച്ച കൊറിയോഗ്രഫർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.
about mohanlal