Malayalam
ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…ജന്മദിനം ലാൽസാറിന് ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു!
ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…ജന്മദിനം ലാൽസാറിന് ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു!
മേയ് 21 നായിരുന്നു മോഹൻലാലിൻറെ ജന്മദിനം.താരത്തിന് അറുപത് വയസ്സ് തികഞ്ഞ വേളയില്‍ സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിത മോഹൻലാലിന്റെ വർഷങ്ങൾക്ക് മുൻപുള്ള പിറന്നാൾ ആഘോഷത്തെ കുറിച്ച് സംവിധായകൻ സംഗീത് ശിവൻ. യോദ്ധ സിനിമ സെറ്റിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷത്തെ കുറിച്ചാണ് സംവിധായകൻ പങ്കുവെച്ചത്. കൂടാതെ ഫേസ്ബുക്ക് പേജിലൂടെ ലാലേട്ടന്റെ ചില അപൂർവ്വ ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…ജന്മദിനം ലാൽസാറിന് ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു . ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി- സംഗീത് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ പഴയ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. ലാലേട്ടന്റെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമെന്നാണ് യോദ്ധയെ കുറിച്ച് ആരാധകർ പറയുന്നത്. ഇന്നും സോഷ്യൽ മീഡിയ പേജുകളിലും സിനിമ കോളങ്ങളിലും യോദ്ധ ചർച്ച വിഷയമാകാറുണ്ട്.
ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്ര ചിത്രമാണ് യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്.കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇന്ത്യൻ സംഗീത ഇതിഹാസം എആർ റഹ്മാനാണ്.
സംവിധായകന്റെ ഫേസ്ബുക്ക പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ… മെയ് 21നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജൻമദിനമായിരുന്നു. അന്ന് രാവിലെ വാട്സപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി . യോദ്ധ ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ.
about mohanlal
