Malayalam Breaking News
മോഹൻലാലിന്റെ ശബ്ദം കേട്ട് താഴേയ്ക്ക് ഇറങ്ങിവന്നു; പിന്നീട് സംഭവിച്ചത്!
മോഹൻലാലിന്റെ ശബ്ദം കേട്ട് താഴേയ്ക്ക് ഇറങ്ങിവന്നു; പിന്നീട് സംഭവിച്ചത്!
തെന്നിന്ത്യൻ ഇതിഹാസം ശിവാജി ഗണേശനും സൂപ്പർതാരം മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു യാത്രാമൊഴി. പ്രേക്ഷകരെ കാഴ്ചയുടെ വേറിട്ട അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രം. പ്രതാപ് പോത്തനായിരുന്നു ചത്രം സംവിധാനം ചെയ്തത് . ജോൺപോളിന്റെ തിരക്കഥയിലായിരുന്നു ചിത്രം ഒരുങ്ങിയത് . ചിത്രീകരണത്തിനിടെ തനിയ്ക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്‌ത പരസ്യകലാകാരനായ ഗായത്രി അശോക്.
‘യാത്രാമൊഴിയുടെ ഷൂട്ട് നടക്കുന്ന ദിവസങ്ങളിൽ ഒന്നിൽ മോഹൻലാൽ അടക്കമുള്ള അഭിനേതാക്കാളെല്ലാം ഒരു രാത്രിയിൽ ഒത്തുകൂടി. എല്ലാവർക്കും താമസമൊരുക്കിയിരുന്നത് ഒരു വലിയ വീട്ടിലായിരുന്നു. ലാലിനൊപ്പം തിലകൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, ജയരാജ് വാര്യർ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരൊക്കെയുണ്ട്. ഇവരെല്ലാവരും കൂടിയപ്പോൾ, നമുക്കിന്നത്തെ രാത്രി രസകരമായ ഒന്നാക്കാം എന്ന് മോഹൻലാലാണ് സജസ്‌റ്റ് ചെയ്‌തത്.
അങ്ങനെ മോഹൻലാൽ പാടുന്നു, നെടുമുടി വേണു പാടുന്നു, ജയരാജ് വാര്യർ ഇടയ്‌ക്ക് കാരിക്കേച്ചർ ഷോ അവതരിപ്പിക്കുന്നു, ചുള്ളിക്കാട് കവിത അവതരിപ്പിക്കുന്നു. അങ്ങനെ വളരെ രസകരമായിട്ട് ആ രാത്രി നീണ്ടു പോവുകയാണ്. മുകളിലത്തെ നിലയിലാണ് ചിത്രത്തിലെ നായികയായ രഞ്ചിത താമസിക്കുന്നത്. താഴത്തെ ശബ്ദമൊക്കെ കേട്ട് രഞ്ചിത അങ്ങോട്ട് ഇറങ്ങി വന്നു. അവർക്ക് അത്ഭുതം സഹിക്കാൻ പറ്റിയില്ല. കാരണം, അവർ പറയുന്നത്, തമിഴ് പടത്തിന്റെ ലൊക്കേഷനിലൊക്കെ ഇങ്ങനെയുള്ള ഒരു സഹകരണം കാണാൻ കഴിയില്ലെന്നായിരുന്നു. പടത്തിലെ ഹീറോയും ഏറ്റവും ചെറിയ വേഷം ചെയ്യുന്ന ആൾക്കാരും തമ്മിലുള്ള സൗഹൃദം, ഇടപഴകൽ എല്ലാം രഞ്ചിതയ്‌ക്ക് തികച്ചും അത്ഭുതമായിരുന്നു’- അശോകിന്റെ വാക്കുകൾ.
about mohanlal