Malayalam Breaking News
മലയാള സിനിമയുടെ ചരിത്രം;മോളിവുഡ് എന്നത് മോഹൻലാൽ ഭരിക്കുന്ന മോഹൻലാൽവുഡ്!
മലയാള സിനിമയുടെ ചരിത്രം;മോളിവുഡ് എന്നത് മോഹൻലാൽ ഭരിക്കുന്ന മോഹൻലാൽവുഡ്!
ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനമാരിൽ ഒരാൾ മോഹൻലാൽ ആണെന്നാണ് പറയപ്പെടുന്നത്.ഈ പ്രതിഭയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയവും ഒപ്പം താരത്തിന് ലഭിക്കുന്ന ജനപിന്തുണയും മറ്റൊരു നടനും ഇന്നുണ്ടാകില്ല.മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മോഹൻലാലിനെ പോലെ താര മൂല്യം ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല. അതോടൊപ്പം ഇന്ത്യൻ സിനിമയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന സ്ഥാനവും ഈ കലാകാരന് സ്വന്തമാണ്.
ഇപ്പോൾ താരത്തിന്റെ മികവ് വീണ്ടും തെളിയിച്ച വാർത്തകളാണ് പുറത്തെത്തുന്നത്.മോളിവുഡിൽ ചരിത്രം കുറിക്കുകയാണ് മോഹൻലാൽ എന്ന ഈ അതുല്യ പ്രതിഭ. ഇരുപതിനാലാമതു ഇന്റർനാഷൻൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഏതാനും ദിവസങ്ങൾക്കു മുൻപാണ് സമാപിച്ചത്. അതിന്റെ ഭാഗമായി പ്രശസ്ത മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ വിശദീകരിച്ചു കൊണ്ട് ഒരു വലിയ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാള സിനിമയിലെ ചരിത്ര മുഹൂർത്തങ്ങൾ, ചരിത്രമായ താരങ്ങൾ, ചരിത്രമായ ചിത്രങ്ങൾ എന്നിവയെല്ലാം എടുത്തു പറ ഞ്ഞു കൊണ്ടാണ് ആ ലേഖനം ഒരുക്കിയിരിക്കുന്നത്. അതിലൂടെ ഒരിക്കൽ കൂടി മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ വെളിപ്പെടുന്ന സത്യം മോളിവുഡ് എന്നത് മോഹൻലാൽ ഭരിക്കുന്ന മോഹൻലാൽവുഡ് ആണെന്നതാണ്.
ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഹൈലൈറ്റുകൾ തന്നെ മോഹൻലാൽ ചിത്രങ്ങളെ കേന്ദ്രീകരിച്ചാണ്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ ദൃശ്യം. 2013 ഇൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. 2016 ഇൽ മലയാളത്തിലെ ആദ്യ നൂറു കോടി കളക്ഷൻ നേടിയ ചിത്രമായ പുലിമുരുകൻ സമ്മാനിച്ചതും മോഹൻലാൽ ആണ്. അതിനു ശേഷം 2019 ഇൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ കൂടി നൂറു കോടി ക്ലബിൽ എത്തിയതോടെ ഈ നേട്ടം രണ്ടു തവണ കൈവരിക്കുന്ന ഒരേയൊരു മലയാള താരം ആയി മോഹൻലാൽ. മറ്റൊരു താരത്തിനും മലയാള സിനിമയിൽ ഒരിക്കൽ പോലും നൂറു കോടി ക്ലബിൽ എത്താനായിട്ടില്ല.
മലയാളത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി സമർപ്പിക്കപ്പെട്ടതും മോഹൻലാൽ നായകനായ ഗുരു എന്ന ചിത്രമാണ്. അതുപോലെ മലയാളത്തിലെ മില്ലേനിയം ഹിറ്റ് ആയി വാഴ്ത്തപ്പെടുന്ന ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ മോഹൻലാൽ ചിത്രം നരസിംഹം ആണ്. പതിറ്റാണ്ടിന്റെ ചിത്രമായി മാറിയ മലയാള ചിത്രവും മോഹൻലാൽ തന്നെ നായകനായ മണിച്ചിത്രത്താഴ് ആണ്. അതുപോലെ മലയാള സിനിമയിലെ ഏറ്റവും താരമൂല്യം ഉള്ള നടൻ മോഹൻലാൽ ആണെന്നും ഈ ലേഖനം എടുത്തു പറയുന്നു.
about mohanlal
