Connect with us

നിർത്തിവെച്ച സിനിമകളിൽ അഭിനയിക്കുമെന്ന് ഷെയ്നിന്‍റെ അമ്മ സുനില; പക്ഷെ !

Malayalam Breaking News

നിർത്തിവെച്ച സിനിമകളിൽ അഭിനയിക്കുമെന്ന് ഷെയ്നിന്‍റെ അമ്മ സുനില; പക്ഷെ !

നിർത്തിവെച്ച സിനിമകളിൽ അഭിനയിക്കുമെന്ന് ഷെയ്നിന്‍റെ അമ്മ സുനില; പക്ഷെ !

ഷെയിൻ വിവാദം മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുന്നു. നിർത്തിവെച്ച സിനിമകളിൽ ഷെയിൻ അഭിനയിക്കും . പക്ഷെ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് വിട്ടു വീഴ്ച വേണമെന്ന് ഷെയ്നിന്‍റെ അമ്മ സുനില. ന്യൂ സ് 18നോട് സുനില ഈ കാര്യം പറഞ്ഞത്

ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയത് . ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലെന്നാണ് തീരുമാനം. അതെ സമയം ഷെയ്നിനെ ചർച്ചയ്ക്ക് വിളിച്ചാൽ എത്തുമെന്നും സുനില പറയുന്നു.

സിനിമ രംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രെട്ടറി എം രഞ്ജിത്ത് പറഞ്ഞിരുന്നു. നി​ർ​മാ​താ​ക്ക​ളു​ടെ ഈ ആ​രോ​പ​ണം അ​മ്മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബാ​ബു​രാ​ജ് ശരിവെച്ചരുന്നു. നിർമ്മാതാക്കളുടെ ഈ ആരോപണത്തിൽ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് ഫെഫ്ക അറിയിച്ചിട്ടുണ്ട് . മുടങ്ങിപ്പോയ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍ കഴിഞ്ഞദിവസം നിർദ്ദേശിച്ചിട്ടുണ്ട്.

shan nigam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top