Bollywood
ടിക് ടോക് ഉപയോഗിക്കില്ല; ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കും!
ടിക് ടോക് ഉപയോഗിക്കില്ല; ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കും!
താന്‍ ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്നും ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്നും സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമന്‍. സോനം വാങ്ചുകിന്‍റെ വീഡിയോയുടെ ഷോര്‍ട്ട് ക്ലിപ് കൂടി മിലിന്ദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ അമീര്‍ഖാന്‍ ചെയ്ത കഥാപാത്രം സോനം വാങ്ചുകിന്‍റെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് തയ്യാറാക്കിയത്.
അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ചിലതുണ്ടെന്ന് സോനം വാങ്ചുക് പറഞ്ഞിരുന്നു. ചൈനയില്‍ നിര്‍മ്മിക്കുന്ന ഏതൊരു ഉല്‍പന്നവും ബഹിഷ്കരിക്കുന്നത് ചൈനയ്ക്ക് നല്‍കുന്ന മറുപടിയാകും. അത് നിങ്ങളുടെ ഫോണ്‍ ആവട്ടെ അല്ലെങ്കില്‍ ടിക് ടോക് പോലുള്ള ആപ്പുകള്‍ ആവട്ടെയെന്നും സോനം വാങ്ചുക് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ് സംഘര്‍ഷ സമയത്തും നമ്മുക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നതെന്ന് സോനം പറയുന്നു. ഇത്തവണ സൈനികര്‍ക്കൊപ്പം നമുക്കും മറുപടി നല്‍കാമെന്നും സോനം പറയുന്നു.
about milind soman
