തെറ്റായ വാർത്തകൾക്ക് പ്രതികരണവുമായി സംവിധായകന് മിഥുന് മാനുവല്‍ തോമസ്.താൻ പൃഥ്വിരാജിനേയും ഫഹദ് ഫാസിനേയും നായകന്മാരാക്കി മോഹന്‍ലാലിനെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും എന്നാൽ ആ വാർത്തകളിൽ യാതൊരു സത്യാവസ്ഥയും ഇല്ലന്നും സംവിധായകൻ അറിയിച്ചു. മലയാളത്തിലെ ഇത്രയും മികച്ച നടന്മാരെ വെച്ച് സിനിമ എടുക്കാനുള്ള ഒരു കഥ തന്റെ കയ്യില്‍ ഇല്ലെന്നും മിഥുന് മാനുവേല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
‘ ലാലേട്ടന് വില്ലന്‍, പൃഥ്വിരാജ്, ഫഹദ് എന്നിവര്‍ നായകന്മാര്; മിഥുന് മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തയെ കുറിച്ച് സംവിധായകന് പ്രതികരിക്കുന്നു” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മിഥുന് ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...