Malayalam
ആരാധരെ കയ്യിലെടുത്ത് സിഗ്നേച്ചർ സ്മൈലുമായി മുത്തോനിലെ നായിക; സമൂഹമാധ്യമങ്ങളിൽ വൈറലായി പുത്തൻചിത്രങ്ങൾ
ആരാധരെ കയ്യിലെടുത്ത് സിഗ്നേച്ചർ സ്മൈലുമായി മുത്തോനിലെ നായിക; സമൂഹമാധ്യമങ്ങളിൽ വൈറലായി പുത്തൻചിത്രങ്ങൾ
മൂത്തോനിലെ ആമിന എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് തിരുവനന്തപുരം സ്വദേശിനിയായ മെലീസ രാജു തോമസ്. താരത്തിന്റെ തിളങ്ങുന്ന കണ്ണുകൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൊച്ചി നേവി ക്യൂൻ മത്സരത്തിൽ മുമ്പ് വിജയിയായ മെലീസ നാടകരംഗത്തും മോഡലിംഗ് രംഗത്തും ഏറെ നിർണായക വഴിത്തിരിവുകൾ സൃഷ്ടിച്ച ശേഷമാണ് താരം സിനിമയിലേക്കെത്തുന്നത്. എന്നാൽ ഇപ്പോഴിതാ താരം തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ് എന്നതാണ്. ആ തിളങ്ങുന്ന കണ്ണുള്ള രാജകുമാരിയുടെ സിഗ്നേച്ചർ സ്മൈലും ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.
മൂത്തൊൻ കണ്ടവരാരും ലക്ഷദ്വീപിലെ സാധാരണക്കാരിയായ ഒരു യുവതിയിൽ നിന്ന് മുംബെെ നഗരത്തിലെ ബാർ ഡാൻസറായി ജീവിതത്തിൽ മാറേണ്ടിവന്ന ആമിന എന്ന കഥാപാത്രത്തെ അത്രവേഗം മറക്കാൻ സാദ്ധ്യത കുറവാണ്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനിലൂടെ മലയാളത്തിന് ഒരു പുതുമുഖ നായികയായി മെലീസയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. മോഡലായി തിളങ്ങിയ മെലീസ രാജു തോമസ് അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഏവരുടേയും മനസ്സിൽ കയറിപ്പറ്റുകയാണ് ഉണ്ടായത്.
എന്നെ ഏറെ പരിചയമുള്ളവർക്കറിയാം ഇതെന്‍റെ സിഗ്നേച്ചർ സ്മൈൽ, എന്നു പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റയിൽ താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് തന്നെ. വൈലറ്റ് കരയുമായിപിങ്ക് നിറത്തിലുള്ളസാരിയിൽ അതീവ സുന്ദരിയായി താരം പ്രത്യക്ഷയായത് തന്നെ. അതോടൊപ്പം തന്നെ 2012-ൽ കൊച്ചിയിൽ നടന്ന നേവി ക്യൂൻ മത്സരത്തിൽ ബ്യൂട്ടി പേജന്‍റ് പുരസ്കാരം മെലീസ സ്വന്തമാക്കിയിരുന്നു. അതിനുശേഷമാണ് മെലീസ ഓഡിഷനുവേണ്ടി ഗീതു മോഹൻദാസിന്‍റെ അടുത്തേക്ക് എത്തുന്നത് തന്നെ. അന്ന് പിന്നെ കാണാമെന്ന് പിരിഞ്ഞ ഇരുവരും മൂത്തോനുവേണ്ടിയാണ് ഒരുമിക്കുന്നത് തന്നെ.
തലസ്ഥാന നഗരിയായ തിരുവനന്തപുരം സ്വദേശി കേണല്‍ രാജു-സുമൻ ദമ്പതികളുടെ മകളാണ് മെലീസ എന്നതും ഏറെ ശ്രേധേയം തന്നെയാണ്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും തന്നെയും മധ്യപ്രദേശിലും പഞ്ചാബിലും ഡല്‍ഹിയിലും നാഗാലാന്‍ഡിലുമൊക്കെയായിരുന്നുമെലീസ വളര്‍ന്നത്. മൂത്തോനിൽ നിന്നും തുടങ്ങിയ പുതിയ ലോകം ഇപ്പോള്‍ മുംബൈയിലും കേരളത്തിലുമായാണ് മെലീസ തന്‍റെ സിനിമ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ്. വ്യത്യാസ്തമായ ചിത്രങ്ങൾ ഏറെ പ്രാകൃതമായി പങ്കുവച്ചുകൊണ്ട് ഏറെ ശ്രേദ്ധേയയാകുകയാണ് താരം.
about meleesa raju
