Connect with us

സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച്‌ വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ!

Malayalam

സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച്‌ വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ!

സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച്‌ വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ!

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമായിരുന്നു. ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.ഈ അടുത്തിടയ്ക്ക് പുറത്തിറങ്ങിയ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം വലിയ വിജയമായിരുന്നു.ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നെന്ന് തന്നെ പറയണം. വിജയ്‌ സൂപ്പറും പൗര്‍ണമിയും ഉയരെയും താരത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നേടിക്കൊടുത്തത്.

ഇപ്പോളിതാ തൻറെ ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറയുകയാണ് താരം. ‘ഞാന്‍ എങ്ങനെയുള്ള ഭര്‍ത്താവ് ആണ് എന്ന് ചോദിക്കുന്നതിനേക്കാള്‍ സമ എങ്ങനെയുള്ള ഭാര്യയാണെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. എന്റെ മൂഡ്‌ മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ. എന്റെ സിനിമകളെക്കുറിച്ചും സമ അഭിപ്രായം പറയാറുണ്ട്‌. ‘ഉയരെ’ കണ്ടപ്പോഴാണ് സമയക്ക് വ്യത്യസ്തമായൊരു എക്സ്പീരിയന്‍സുണ്ടായത്.

സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച്‌ വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്. മിക്ക സിനിമകളും കഴിവതും റിലീസ് ഡേ തന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. അതില്‍ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണം അറിഞ്ഞേ ഞാന്‍ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആസിഫ് അലി പറയുന്നു.

asif ali about his wife

Continue Reading
You may also like...

More in Malayalam

Trending

Recent

To Top