Malayalam
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്; എനിക്ക് ഒന്നും മനസിലാകുന്നില്ല, മേഘ്നയുടെ പ്രതികരണം!
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്; എനിക്ക് ഒന്നും മനസിലാകുന്നില്ല, മേഘ്നയുടെ പ്രതികരണം!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന്റെ വിവാഹ മോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിവാഹത്തോട് അനുബന്ധിച്ച് ഈ ചന്ദനമഴയിൽ നിന്നും പിന്മാറിയമേഘനയുടെ ഭര്‍ത്താവ് ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ്. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ദാമ്ബത്യത്തിനു ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോളിതാ തന്റെ ജീവിതത്തിലെ പ്രേശ്നങ്ങളെക്കുറിച്ച് പറയുകയാണ് മേഘ്ന.
മലയാള പരമ്പരയിലേക്ക് എന്നാണ് തിരിച്ചുവരുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെയായാണ് താരം പുതിയ വിശേഷങ്ങളെക്കുറിച്ചും പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയുള്ള പ്രതികരണം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വയമൊരു ശക്തിയായി മാറുകയായിരുന്നുവെന്നും എനിക്ക് ഞാന്‍ തന്നെയായിരുന്നു കൂട്ടെന്നുമായിരുന്നു താരം പറഞ്ഞത്. സന്തോഷവതിയാണ് എന്താണെന്നറിയില്ല, ഇക്കഴിഞ്ഞ ഒരാഴ്ചയായി പലരും വന്ന് സുഖമാണോ ചേച്ചി, സന്തോഷമായിട്ടിരിക്കുന്നുവോ, സേഫായിരിക്കണം എന്നുമൊക്കെ പറഞ്ഞിരുന്നു. ഇത്തരത്തിലൊരു പറച്ചിലിന്റെ കാരണത്തെക്കുറിച്ച് എഎനിക്ക് മനസ്സിലായിട്ടില്ല. താന്‍ സന്തോഷത്തോടെ സുഖമായിരിക്കുകയാണ്.
ഇക്കഴിഞ്ഞയാഴ്ച നല്ല സന്തോഷത്തിലായിരുന്നു താനെന്നും താരം പറയുന്നു. പ്രശ്നങ്ങള്‍ ജീവിതത്തില്‍ പ്രശ്നങ്ങളൊക്കെയുണ്ടാവും. ചിലരത് അഭിമുഖീകരിച്ചവരാവും, മറ്റ് ചിലര്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നവരായിരിക്കും. പ്രശ്നങ്ങള്‍ ഇനി അഭിമുഖീകരിക്കാന്‍ പോവരുന്നവരുമുണ്ടാവും. ജീവിതമെന്ന് പറയുമ്പോള്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ചല്ലേ മതിയാവൂ. അപ്രതീക്ഷിത സംഭവങ്ങള്‍ വന്നാല്‍ തളര്‍ന്നുപോവരുത്. അങ്ങനെ വരുമ്പോഴാണ് പ്രശ്നങ്ങള്‍ ഗുരുതരമായി മാറുന്നത്.
ആരും ആര്‍ക്ക് വേണ്ടിയും നില്‍ക്കില്ല. നമ്മള് മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണം. ഇതിനിടയിലായിരുന്നു സന്യാസിയുടേയും തേളിന്റേയും കഥയെക്കുറിച്ചും മേഘ്ന സൂചിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് നല്ലത് മാത്രം ചെയ്ത് വിമര്‍ശനങ്ങള്‍ കിട്ടി ഡിപ്രഷനായിപ്പോയവരുണ്ട്. അത്തരത്തിലുള്ള കാര്യം വരുമ്പോളൊന്നും തളരരുത്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ് വേണ്ടത്. നിങ്ങളായിത്തന്നെ ഇരിക്കുക ഒന്നും ആരുടേയും മുന്നിലും തെളിയിക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ എന്താണോ അത് പോലെ തന്നെ മുന്നോട്ട് പോവുക. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അതിന്റെ വരുംവരായ്കകളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് തന്നെ ബോധ്യമുള്ളതല്ലേ, അതുകൊണ്ട് എന്തായാലും നിങ്ങളത്തെടി നല്ലത് വരുമെന്ന പ്രതീക്ഷയില്‍ ജീവിക്കുകയെന്നുമായിരുന്നു മേഘ്ന പറഞ്ഞത്.
about megna vincent
