Malayalam
ഗിന്നസ് റെക്കോഡിന് അപേക്ഷിച്ച് മീര;എന്തിനാണെന്നറിഞ്ഞാൽ ചിരിക്കും!
ഗിന്നസ് റെക്കോഡിന് അപേക്ഷിച്ച് മീര;എന്തിനാണെന്നറിഞ്ഞാൽ ചിരിക്കും!
മലയാളി പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർസ്. ഏഴു വർഷമായി തുടരുന്ന പരിപാടി വർഷങ്ങൾക്ക് മുമ്പേ തന്നെ പ്രേക്ഷകരുടെ ഹൃദയത്തെ കീഴടക്കി കഴിഞ്ഞു. ഗായികയും നടിയുമായ റിമി ടോമി, നടൻ ജഗദിഷ് എന്നിവരാണ് ഈ പരിപാടിയിലെ സ്ഥിരം വിധി കർത്താക്കൾ. ജഗദിഷ്, നടി മേനക, നടനും സംവിധായകനുമായ ലാൽ എന്നിവരാണ് ഇപ്പോഴത്തെ കോമഡി സ്റ്റാർസ് വിധികർത്താക്കൾ. മീര അനിൽ ആണ് പരിപാടിയിലെ അവതാരക.
മീരയുടെ പുതിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീര അനിൽ. നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക്ഇതിനോടകം കഴിഞ്ഞു. ഇപ്പോൾ മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയുടെ ജീവനാഡിയായ് മീര മാറിക്കഴിഞ്ഞു. ഈയിടക്കാന് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത് .
വിവാഹ നിശ്ചയ ചിത്രങ്ങളും വെെറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ വിശേഷം വെളിപ്പെടുത്തിയത്. ഏഴുവർഷമായി തുടർച്ചയായി കോമഡി സ്റ്റാർസ് പരിപാടി ആങ്കർ ചെയ്യുന്നതിന് ഗിന്നസ് റെക്കോഡിന് അപേക്ഷിച്ചിരിക്കുകയാണ് മീര. തന്റെ സ്വപ്നം ഉടൻ തന്നെ പൂവണിയുമെന്ന പ്രതീക്ഷയിലാണ് താരം. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ സ്നേഹവും അംഗീകാരവും തനിക്ക് ടെലിവിഷനിൽ നിന്ന് കിട്ടുന്നുണ്ട് എന്നും കേരളം മുഴുവൻ തന്റെ ബന്ധുക്കളാണെന്നും താരം കൂട്ടിച്ചേർക്കുന്നു.
about meera comedy stars
