Connect with us

എൻറെ നിർദേശം അംഗീകരിച്ചില്ല;ആ മോഹൻലാൽ ചിത്രത്തിന് പിന്നെ സംഭവിച്ചത് ;വെളിപ്പെടുത്തലുമായി ഗുഡ്നെെറ്റ് മോഹൻ!

Malayalam

എൻറെ നിർദേശം അംഗീകരിച്ചില്ല;ആ മോഹൻലാൽ ചിത്രത്തിന് പിന്നെ സംഭവിച്ചത് ;വെളിപ്പെടുത്തലുമായി ഗുഡ്നെെറ്റ് മോഹൻ!

എൻറെ നിർദേശം അംഗീകരിച്ചില്ല;ആ മോഹൻലാൽ ചിത്രത്തിന് പിന്നെ സംഭവിച്ചത് ;വെളിപ്പെടുത്തലുമായി ഗുഡ്നെെറ്റ് മോഹൻ!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമാണ് കിലുക്കം. ഈ ചിത്രത്തിന്റെ നിർമ്മാതാവിനെ അറിയുമോ?​ തൃശൂർ പൂങ്കുന്നംകാരൻ കല്യാണരാമൻ എന്ന ഗു‌ഡ്നെെറ്റ് മോഹനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ഗുഡ്നെെറ്റ് മോഹൻ എന്ന വ്യവസായി സിനിമാ നിർമാതാവിലേക്ക് എത്തി തെല്ല് ദൂരമല്ല പിന്നിട്ടത്. ഗുഡ്നെെറ്റ് ഫിലിംസിലൂടെയും ഷോഗൺ ഫിലിംസിലൂടെയും സിനിമാരംഗത്ത് സജീവമായി. ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തോടെയാണ് സിനിമാ നിർമാണ രംഗത്ത് സജീവമായത്.

ഇസബെല്ല എന്ന ചിത്രത്തിലൂടെ ആദ്യ നിർമാണ രംഗത്തേക്ക് ചുവടുവച്ചു. കിലുക്കം, സ്ഫടികം, ഞാൻ ഗന്ധർവ്വൻ,കാലാപാനി തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചു.എന്നാൽ,​ മായാമയൂരം എന്ന ചിത്രം കിലുക്കത്തെ പോലെ അർഹിച്ച വിജയം നേടാതെ പോയത് ചിലരുടെ കടുംപിടുത്തം കാരണമാണെന്ന് മോഹൻ പറയുന്നു. ഈ പടത്തിൽ സെക്കൻഡ് ഹാഫിൽ വരുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം മാറ്റണമെന്ന തന്റെ നിർദ്ദേശം മറ്റുള്ളവർ അംഗീകരിച്ചില്ല. രണ്ടാമത്തെ മോഹൻലാൽ കഥാപാത്രത്തിന് ഒരു തെമ്മാടി പരിവേഷം നൽകി ഹീറോയിസം കാണിപ്പിക്കുക. ശേഷം രേവതിയുടെ കഥാപാത്രം അയാളുടെ നല്ല ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന നിർദ്ദേശമായിരുന്നു അദ്ദേഹം മുന്നോട്ട് വച്ചത്.

ലാലിന്റെ ഹീറോയിസം കാണാൻ പ്രേഷകർ ഇഷ്ടപ്പെടുന്ന സമയമായിരുന്നു അതെന്നും നിർമാതാവ് പറയുന്നു. മോഹൻ പറഞ്ഞതുപോലെ പടം അർഹിച്ച വിജയം നേടിയില്ല. പ്രമുഖ മാദ്ധ്യമത്തോടായിരുന്നു മോഹൻ ഇക്കാര്യം തുറന്നു പറ‌ഞ്ഞത്.അതുപോലെ ഞാൻ ഗന്ധർവ്വൻ എന്ന പത്മരാജൻ ചിത്രത്തിൽ നിർമ്മാതാവ് ആദ്യം താൻ ആയിരുന്നില്ലെന്നും അദ്ദഹം പറയുന്നു. മണ്ണിൽ മുഹമ്മദായിരുന്നു സിനിമയുടെ നിർമാതാവായി വന്നത്. ഈ സിനിമയുടെ നിർമാതാവാകാൻ താൻ ചോദിച്ചിരുന്നെങ്കിലും പത്മരാജൻ മറ്റൊരു സിനിമ തരാമെന്ന് നിർദ്ദേശിക്കുകയായിരുന്നെന്നും മോഹൻ പറയുന്നു. എന്നാൽ,​ ഗന്ധർവൻ സിനിമാ ചർച്ചയ്ക്കിടയിൽ മദ്രാസിൽ വച്ച് അവർക്ക് സാമ്പത്തിക പ്രതിസന്ധി വരികയും തന്നെ വിളിക്കുകയും ചെയ്തതായി മോഹൻ പറഞ്ഞു. അങ്ങനെ അദ്ദഹം ഞാൻ ഗന്ധർവന്റെ നിർമാതാവായി.

ഇതിലെ രണ്ട് മൂന്ന് സീനുകൾ മാറ്റം വരുത്താൻ സംവിധായകൻ പത്മരാജനോട് ആവശ്യപ്പെട്ടു. പകരം രസകരമായ രംഗങ്ങൾ നിർദ്ദേശിച്ചു. എന്നാൽ അദ്ദേഹം അത് അംഗീകരിച്ചില്ല. ഷൂട്ട് കഴിഞ്ഞ് പ്രിവ്യു കണ്ടപ്പോൾ എട്ട് മിനുട്ട് കൂടി വെട്ടിച്ചെറുതാക്കണമെന്ന് പറ‌ഞ്ഞു. കാരണം ക്ലെെെമാക്സ് പ്രേഷകർക്ക് ബോറടിക്കുമെന്ന് തോന്നി. എന്നാൽ,​ അതൊന്നും വേണ്ട റിലീസിന് കാത്തിരിക്കൂ എന്നായിരുന്നു പത്മരാജൻ പറ‌ഞ്ഞത്. റിലീസ് ചെയ്തപ്പോൾ പടം പ്രതീക്ഷിച്ചത്ര നന്നായില്ല. പടം പരാജയപ്പെട്ടെന്നും മോഹൻ പറ‌ഞ്ഞു.

about mayamayooram and njan gandharvan movie

More in Malayalam

Trending

Recent

To Top