Connect with us

രജിത് കുമാറിനെ പിന്തുണച്ചു; സ്വകാര്യ ചാനല്‍ തന്നെ ബാന്‍ ചെയ്തു,ചെയ്തത് തെറ്റ്!

Malayalam

രജിത് കുമാറിനെ പിന്തുണച്ചു; സ്വകാര്യ ചാനല്‍ തന്നെ ബാന്‍ ചെയ്തു,ചെയ്തത് തെറ്റ്!

രജിത് കുമാറിനെ പിന്തുണച്ചു; സ്വകാര്യ ചാനല്‍ തന്നെ ബാന്‍ ചെയ്തു,ചെയ്തത് തെറ്റ്!

ബിഗ്‌ബോസ്സിൽ നിന്ന് രജിത് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ പ്രതിക്ഷേതമറിയിച്ചത് സീരിയൽ താരം
മനോജ് കുമാറായിരുന്നു.അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം സോഷ്യൽ മീഡിയയിലൂടെ രജിത് കുമാറിന് വേണ്ടി സംസാരിക്കുകയും വികാരഭരിതനാകുകയും ചെയ്തിരുന്നു.ഇപ്പോളിതാ രജിത് കുമാറിനെ പിന്തുണച്ചതിന് ഒരു സ്വകാര്യ ചാനല്‍ തന്നെ ബാന്‍ ചെയ്തുവെന്ന് പറയുകയാണ് മനോജ് കുമാര്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഈ പ്രതികരണം നടത്തിയത്. താന്‍ കൂടി ഭാഗമായിരുന്ന ചാനല്‍ പരിപാടിയില്‍ നിന്നും ചാനല്‍ അധികാരികള്‍ തന്നെ പുറത്താക്കിയതായാണ് മനോജ് പറയുന്നത്.

താന്‍ ചാനലിനെയല്ല കുറ്റം പറഞ്ഞതെന്നും രജിത്തിനോട് അപമര്യാദയായും ക്രൂരമായും പെരുമാറുന്ന ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികളുടെ പ്രവര്‍ത്തികളെയാണ് മനോജ് പറയുന്നു. രജിത്തിനെ പുറത്താക്കിയ എപ്പിസോഡില്‍ തങ്ങളെല്ലാവരും വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. രേഷ്മ ഒട്ടും മയമില്ലാത്ത രീതിയിലാണ് പെരുമാറിയത്. മനോജ് പറയുന്നു.അന്നുണ്ടായ ഒരു വികാര തള്ളിച്ചയില്‍ രജിത് പുറത്തുപോകും എന്നൊരു അവസ്ഥ വന്നപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും മനോജ് വിശദീകരിച്ചു. ആ ചാനല്‍ താനിനി കാണില്ല എന്ന് പറഞ്ഞത് മിനിസ്ക്രീന്‍ ആക്ടര്‍ എന്ന നിലയില്‍ താന്‍ ചെയ്ത തെറ്റാണെന്നും മനോജ് വ്യക്തമാക്കി.

ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് രണ്ട് ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ആദ്യ വീഡിയോയുടെ ആദ്യഭാഗത്തില്‍ കൊറോണ വൈറസ് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും സംസാരിച്ച ശേഷം 11 മിനിറ്റ് 21 സെക്കന്‍ഡ് ആകുമ്ബോഴാണ് ചാനല്‍ തന്നെ ബാന്‍ ചെയ്ത കാര്യം മനോജ് കുമാര്‍ പറയുന്നത്. രജിത് കുമാറിനെ പരിപാടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ ചാനലിനെ വിമര്‍ശിച്ചുകൊണ്ട് മനോജ് മുന്‍പ് രംഗത്തെത്തിയിരുന്നു.

about manoj kumar

More in Malayalam

Trending

Recent

To Top