Malayalam
അച്ഛന് ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല;മനസ്സ് തുറന്നു മനോജ് കെ ജയന്!
അച്ഛന് ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല;മനസ്സ് തുറന്നു മനോജ് കെ ജയന്!
ഏത് വേഷത്തിലും തിളങ്ങാൻ മനോജ് കെ ജയന് പ്രത്യേക കഴിവാണ് . നായകനായാലും , വില്ലനായാലും , സഹ നടനായാലും മനോജ് കെ ജയൻ എല്ലാത്തിലും മുൻപന്തിയിലാണ്.വേറിട്ട അഭിനയ പാടവം കൊണ്ട് മലയാളക്കരയുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.ഇപ്പോളിതാ ഒരു പ്രമുഖ മാധയമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് മനോജ് കെ ജയന്.സിനിമയില്‍ നിന്ന് പണം സമ്ബാദിച്ചു കൂട്ടണമെന്ന തോന്നല്‍ ഒരിക്കലും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്.
‘ഞാന്‍ 1988-ലാണ് സിനിമയില്‍ വരുന്നത്. ആ കാലം മുതല്‍ ഇന്നുള്ള ഏറ്റവും പുതിയ നടന്മാരുടെ സിനിമയില്‍ വരെ ഞാന്‍ അഭിനയിച്ചു. എല്ലാ തലമുറയിലും പെട്ട ആള്‍ക്കാരുടെ കൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ വ്യാപരിച്ച് മുപ്പത്തിയൊന്നാം വര്‍ഷത്തിലും സിനിമയില്‍ നില്ക്കാന് കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. ഒരുപാട് ഓവര്‍ എക്സ്പോസ്ഡ് ചെയ്ത നടനല്ല ഞാന്‍. പറ്റുന്ന റോളുകളെ ഞാന്‍ എടുക്കാറുള്ളൂ. ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാനോ അതുവഴി ഒരുപാട് സമ്ബാദ്യമുണ്ടാക്കി സൂക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. നല്ല സ്റ്റാറ്റസോടെ ജീവിക്കണമെന്നുണ്ട്.
അല്ലാതെ ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്ബാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല. അച്ഛന് ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല. സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്ബാദ്യമേയുള്ളൂ. പക്ഷെ അച്ഛന് നല്കിയ പൈതൃകവും പാരമ്ബര്യവുമൊക്കെ അതിനേക്കാള്‍ വലിയ നിധിയാണ്’. മനോജ് കെ ജയന് പറയുന്നു.
about manoj k jayan
