Connect with us

വാടക കൊടുക്കാന്‍ പോലും കഷ്ടപ്പെട്ടു. ഒരു പാവ് വട പോലും ചെലവേറിയ കാലമായിരുന്നു അത്. എന്നാല്‍ വയറ്റിലെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ കീഴടക്കാന്‍ ശേഷിയുണ്ടായിരുന്നില്ല!

Bollywood

വാടക കൊടുക്കാന്‍ പോലും കഷ്ടപ്പെട്ടു. ഒരു പാവ് വട പോലും ചെലവേറിയ കാലമായിരുന്നു അത്. എന്നാല്‍ വയറ്റിലെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ കീഴടക്കാന്‍ ശേഷിയുണ്ടായിരുന്നില്ല!

വാടക കൊടുക്കാന്‍ പോലും കഷ്ടപ്പെട്ടു. ഒരു പാവ് വട പോലും ചെലവേറിയ കാലമായിരുന്നു അത്. എന്നാല്‍ വയറ്റിലെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ കീഴടക്കാന്‍ ശേഷിയുണ്ടായിരുന്നില്ല!

ബോളിവുഡില്‍ നിന്നും പല തവണ നിരാശയുണ്ടായപ്പോള്‍ പല തവണ ആത്മഹത്യാ മുനമ്ബില്‍ എത്തിയ ആളാണ് താനെന്ന് ബോളിവുഡിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ മനോജ് ബാജ്‌പേയി.
മനോജ് ബാജ്‌പേയിയുടെ കുറിപ്പ്.

ഒമ്ബതാം വയസ്സിലാണ് അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ആദ്യം അറിയുന്നത്. ബീഹാറിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകന്റെ മകനായിട്ടായിരുന്നു ജനനം. അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം ജീവിതം. ലളിതവും ദരിദ്രവുമായിരുന്നു ജീവിതം. ഒരിക്കല്‍ ഗ്രാമം വിട്ട് നഗരത്തില്‍ എത്തിയപ്പോഴാണ് സിനിമാ തീയറ്ററില്‍ പോയത്. അന്നു മുതല്‍ സിനിമ നെഞ്ചില്‍ കേറി. അമിതാഭ് ബച്ചന്റെ ആരാധകനായിരുന്നു. അതുപോലെ ആകാനായിരുന്നു ആഗ്രഹം. അഭിനയമാണ് തട്ടകമെന്ന് അന്നേ തിരിച്ചറിഞ്ഞു. എന്നാല്‍ സ്വപ്നം മനസ്സില്‍ വെച്ച്‌ പഠനം തുടര്‍ന്നു. എന്നാല്‍ ഒന്നിലും ശ്രദ്ധ പതിഞ്ഞില്ല. അതുകൊണ്ട് 17 വയസ്സില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് പോയി. അവിടെ വീട്ടുകാര്‍ അറിയാതെ തീയറ്റര്‍ ചെയ്തു. ഒടുവില്‍ വിവരം അറിയിച്ച്‌ പിതാവിന് കത്തയച്ചു. അദ്ദേഹം ദേഷ്യപ്പെട്ടില്ല. പകരം ഫീസടയ്ക്കാന്‍ 200 രൂപ അയച്ചു തന്നു.

വീട്ടുകാര്‍ ഒന്നും വേണ്ട വീട്ടിലേക്ക് തിരിച്ചുവരാന്‍ വിളിച്ചു കൊണ്ടിരുന്നു. എന്നാല്‍ എല്ലാറ്റിനും നേരെ കണ്ണടച്ചു. ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. ഇതിനിടയില്‍ ഇംഗ്‌ളീഷും ഹിന്ദിയും ഭോജ്പുരിയും സംസാരിക്കാന്‍ പഠിച്ചു. അക്കാലത്ത് മൂന്ന് തവണ ദേശീയ നാടക അക്കാദമിയിലേക്ക് മൂന്ന് തവണ അപേക്ഷ അയച്ചു. മൂന്ന് തവണയും തള്ളി. ആത്മഹത്യയുടെ അരികില്‍ പലതവണ എത്തി. അപ്പോഴെല്ലാം കൂട്ടുകാര്‍ തുണയായി. പിന്നീട് സ്വീകരിക്കപ്പെടും വരെ ഉറങ്ങാന്‍ പോലും തനിച്ചുവിട്ടില്ല.

ഫൂലന്‍ദേവിയുടെ കഥ പറഞ്ഞ ബന്‍ഡിറ്റ് ക്യൂനായി ശേഖര്‍ കപൂറില്‍ നിന്നുള്ള അവസരവുമായി ടിഗ്മാന്‍ഷൂ അദ്ദേഹത്തിന്റെ ഖട്ടാരാ സ്‌കൂട്ടറില്‍ തേടി വരുമ്ബോള്‍ ഒരു ചായക്കടയില്‍ ഇരിക്കുകയായിരുന്നു. മുംബൈയിലേക്ക് പോകന്‍ ഉടന്‍ തയ്യാറായി. തുടക്കത്തില്‍ അഭിനയജീവിതം ഏറെ ദുഷ്‌ക്കരമായിരുന്നു. അഞ്ചു കൂട്ടുകാര്‍ക്കൊപ്പം ഒരു ചെറിയ മുറിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു ജോലി തേടിയത്. എന്നാല്‍ ഒരു റോളും കിട്ടിയില്ല. ഒരിക്കല്‍ തന്റെ ഫോട്ടോ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ കീറിക്കളഞ്ഞു. ആദ്യ ഷോട്ട് കഴിഞ്ഞ ശേഷം ‘ഗെറ്റ്‌ഔട്ട്’ അടിക്കപ്പെട്ടു. ഒരു ദിവസം മുന്ന് പ്രൊജക്ടുകള്‍ വരെ നഷ്ടമായി.

ബോളിവുഡിലെ പരമ്ബരാഗത ഹീറോകള്‍ക്ക് വേണ്ട മുഖം ഇല്ലാത്തതിനാല്‍ ഒരിക്കലും ബിഗ് സ്‌ക്രീനില്‍ വരില്ലെന്ന് അവര്‍ പറഞ്ഞു. അഭിനയ ജീവിതം ആരംഭിച്ച ശേഷം നാലു വര്‍ഷത്തോളമാണ് ഇങ്ങിനെ മനോജ് ബാജ്‌പേയി ദുരിതജീവിതം നയിച്ചത്. വാടക കൊടുക്കാന്‍ പോലും കഷ്ടപ്പെട്ടു. ഒരു പാവ് വട പോലും ചെലവേറിയ കാലമായിരുന്നു അത്. എന്നാല്‍ വയറ്റിലെ വിശപ്പിന് വിജയത്തിനായുള്ള വിശപ്പിനെ കീഴടക്കാന്‍ ശേഷിയുണ്ടായിരുന്നില്ല. നാലു വര്‍ഷത്തെ ഈ ദാരിദ്ര്യത്തിന് ശേഷം മഹേഷ് ഭട്ടിന്റെ ഒരു ടെലിവിഷന്‍ സീരിയലില്‍ ഒരു റോള്‍ കിട്ടി. ഒരു എപ്പിസോഡിന് 1500 രുപ വീതം കിട്ടാന്‍ തുടങ്ങിയതോടെ സ്ഥിര വരുമാനമായി.

തന്റെ അഭിനയം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ ഉടന്‍ തന്നെ ബോളിവുഡില്‍ നിന്നും ആദ്യ സിനിമാ ക്ഷണവുമുണ്ടായി. ‘സത്യ’ വന്‍ ഹിറ്റായി. പുരസ്‌ക്കാരവും തേടിയെത്തി. 67 സിനിമകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് എത്താനായത്. ഇങ്ങിനെയാണ് സ്വപ്നങ്ങള്‍ സത്യമായതും യാഥാര്‍ത്ഥ്യമായതും. പ്രതിസന്ധികളല്ല, ഒമ്ബതു വയസ്സുകാരന്റെ അന്നത്തെ വിശ്വാസം അതായിരുന്നു ഇവിടെ വിഷയം. രാംഗോപാല്‍ വര്‍മ്മയുടെ സത്യയിലൂടെ ഏറ്റവും മികച്ച സഹനടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയയാളാണ് മനോജ് ബാജ്‌പേയി. കോന്‍, ശൂല്‍, സുബൈദ, റോഡ് തുടങ്ങി അനേകം ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

about manoj bachpei

More in Bollywood

Trending

Recent

To Top