Social Media
മമ്മുട്ടിയെപോലെ ആയാലോ ലേഡി സൂപ്പർ സ്റ്റാറും;വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം!
മമ്മുട്ടിയെപോലെ ആയാലോ ലേഡി സൂപ്പർ സ്റ്റാറും;വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം!
സോഷ്യൽ മീഡിയയിൽ ഈ ഇടെ വൈറലായ ഒരു ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മുട്ടിയുടേത്.പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത് കൂടാതെ ഇപ്പോഴും പ്രായം കുഞ്ഞു എത്രയുമ്മ ഗ്ലാമർ ലുക്കിൽ എങ്ങനെ മമ്മുട്ടിക്ക് എതാൻ കഴിയുന്നു തുടങ്ങി ഒരുപാട് കമെന്റ് ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്.എന്നാൽ മമ്മുട്ടിയെ കടത്തിവെട്ടിയാണ് മഞ്ജുവാര്യർ എത്തിയിരിക്കുന്നത്.
മഞ്ജുവര്യർ മമ്മുട്ടിക്ക് സമ്മാനമായ ചിത്രം സോഷ്യൽ മീഡിയയിൽ വിട്ട് ആരാധകരെ ഒന്നടങ്കം അത്ഭുതപെടുത്തിയിരിക്കുകയാണ്.ഇപ്പോൾ വൈറലാകുന്നത് മഞ്ജുവാര്യരുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രം ആണ്.സെൽഫി ആണ് വൈറലാകുന്നത്. തലമുടി കൊണ്ട് ഒരു കണ്ണ് മറച്ചിട്ടിരിക്കുന്ന നടി ഇത്രയും ക്യൂട്ട് ആയിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നടി അതീവ സുന്ദരിയാണെന്നും ഈ ചിത്രത്തില്‍ മഞ്ജുവിന്റെ കണ്ണ് തിളങ്ങുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
പുതിയ ഫോട്ടോയില്‍ മഞ്ജുവിന് പ്രായം തോന്നിക്കുന്നില്ലെന്നും മമ്മൂട്ടിയെ പോലെ ദിവസങ്ങള്‍ കഴിയുംതോറും മഞ്ജു വാര്യര്‍ക്കും ഗ്ലാമര്‍ കൂടുകയാണെന്നുമൊക്കെയുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. നടനും സംവിധായകനുമായ ലാലും മഞ്ജുവിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിരുന്നു. ‘മനോഹരമായ കണ്ണുകള്‍’ എന്നായിരുന്നു ലാലിന്റെ കമന്റ്. പിന്നീട് അത് തിരുത്തി ‘മനോഹരമായ കണ്ണ്’ എന്നാക്കി. രചന നാരായണന്‍കുട്ടി, രാജ് കലേഷ് എന്നിങ്ങനെയുള്ള താരങ്ങളും ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തി.
about manju warrier new photo
