Malayalam
മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു!
മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു!
കേരളത്തിൽ കൊറോണ പടർന്നു പിടിച്ചതോടെ ഏറെക്കുറെ സിനിമകളുടെ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരുന്നു.മാത്രമല്ല തീയ്യറ്ററുകൾ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു.ഇപ്പോളിതാ
മഞ്ജു വാര്യര്‍-ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരത്തിന്റെ ഷൂട്ടിംഗും നിര്‍ത്തിവെച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് നദി മഞ്ജു വാര്യർ തന്നെയായിരുന്നു. നേരത്തെ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത്.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണിത്. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം ലളിതം സുന്ദരം നിര്‍മിക്കുന്നത്. ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്.
about manju warrier new movie
