Social Media
ഇതാണോ നിങ്ങൾ പറഞ്ഞ ആ ഹൊറര്‍ ലുക്ക്?വൈറലായി മഞ്ജു വാര്യരുടെ ലോക്കേഷൻ ചിത്രം!
ഇതാണോ നിങ്ങൾ പറഞ്ഞ ആ ഹൊറര്‍ ലുക്ക്?വൈറലായി മഞ്ജു വാര്യരുടെ ലോക്കേഷൻ ചിത്രം!
മലയാള സിനിമയുടെ ഭാഗ്യ നായിക ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മലയാള സിനിമയിൽ എത്തിയതോടെ വമ്പൻ ഹിറ്റുകളാണ് നമ്മുക്ക് ലഭിച്ചത്.കൂടാതെ താരത്തിന് കഴിഞ്ഞ വർഷം ഭാഗ്യ സിനിമകളാണ് ലഭിച്ചതും.2019 ലെ സിനിമകളെല്ലാം ബോക്‌സോഫീസില്‍ നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയിരുന്നു. അത് മാത്രമല്ല സൂപ്പർ ഫോട്ടോസായിരുന്നു മഞ്ജു സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്, ഓരോ ചിത്രങ്ങളിലും താരം കൂടുതൽ സുന്ദരിയായി എത്തുകയായിരുന്നു.
എന്നാലിപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളെ നിശ്ചലമാക്കി സമാനമായൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടി. കറുത്ത നിറമുള്ള ടീ ഷര്‍ട്ടും ചുവന്ന പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച് ഒരു കാറിന് സൈഡില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഫേസ്ബുക്കിലൂടെ മഞ്ജു പങ്കുവെച്ചത്.
ചിത്രത്തിന് കീഴിലായി രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.മാത്രമല്ല മഞ്ജുവിന്റേതായി ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചതുര്‍ മുഖം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണിത്.അതുകൊണ്ട് തന്നെ കമന്റും അതിനെ ആസ്പദമാക്കിയാണ് എത്തുന്നത്.
പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരും സണ്ണി വെയിനും നായിക നായകന്മാരായി അഭിനയിക്കുന്നത്, കൂടാതെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ചതുര്‍ മുഖം.മറ്റൊരു പ്രത്യകത നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിർവ്വഹിക്കുന്നത്.അതുമാത്രമല്ല ആളുകളെ ഒളിഞ്ഞ് നിന്ന് പേടിപ്പിക്കുന്ന തരത്തിലുള്ള പ്രേത സിനിമ അല്ലെന്ന കാര്യം മഞ്ജു നേരത്തെ തന്നെ മഞ്ജു വ്യക്തമാക്കി എത്തിയിരുന്നു അതോടെ പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷയേറുകയാണ്.
about manju warrier