Malayalam
ഹൊറര്‍ സിനിമയാണെങ്കിലും മറഞ്ഞുനിന്ന് പേടിപ്പിക്കില്ല;ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍!
ഹൊറര്‍ സിനിമയാണെങ്കിലും മറഞ്ഞുനിന്ന് പേടിപ്പിക്കില്ല;ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍!
മലയാളികളുടെ സ്വകര്യ അഹങ്കാരമാണിപ്പോൾ മഞ്ജു വാര്യർ.ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന താരമിപ്പോൾ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്ന താരത്തില്‍ ഈ കഥാപാത്രമാവും ഭദ്രമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.ഏതൊരു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ നടി തെളിയിച്ചിട്ടുണ്ട്.
വളരെ വ്യത്യസ്ത സിനിമയും, കഥാപാത്രങ്ങലുമായി മികച്ച പ്രതികരണവുമായി മുന്നേറുകയാണിപ്പോൾ മഞ്ജു.തിരക്കുകൾക്കിടയിലും പൊതുവേദിയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെപെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. താരത്തിന്റെ കരിയറില്‍ തന്നെ ആദ്യമായൊരു ഹൊറര്‍ ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന സന്തോഷത്തിലാണ് താരമിപ്പോള്‍.ചിത്രത്തിന് “ചതുര്‍മുഖം” എന്നാണ് പേരിട്ടിരിക്കുന്നത്,കൂടാതെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. ഹൊറര്‍ സിനിമയാണെങ്കിലും മറഞ്ഞുനിന്ന് പേടിപ്പിക്കുന്ന തരത്തിലുള്ള രീതിയല്ല ഈ സിനിമയിലുള്ളതെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
ചിത്രത്തെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ് ,”ആദ്യമായിട്ടാണ് ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ഭാഗമാകുന്നതെന്നും, അതിന്റെ ആകാംഷയുണ്ടെന്നും, ആ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും മഞ്ജു പറയുന്നു. ഇതില്‍ സാധാരണ പോലെ മറഞ്ഞു നിന്ന് പേടിപ്പിക്കുന്ന പ്രേതമല്ല ഉള്ളത്.ചിത്രത്തിൽ കൂടുതൽ പുതുമയുണ്ടെന്നും ,അത് ഞാന്‍ ഏറെ ആസ്വദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. സലീല്‍ വിയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായെത്തിയ കോഹിനൂറിന്റെ തിരക്കഥ ഒരുക്കിയത് ഇവരായിരുന്നു.ചിത്രം എന്തായാലും ഇരുകയ്യും നീട്ടിസ്വീകരിക്കാൻ ആരാധകർ തയാറായിയിരിക്കുകയാണ്.തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്നുമുണ്ട്.
about manju warrier
