Connect with us

കിടിലൻ ലുക്കിൽ മെഗാസ്റ്റാർ ഒപ്പം രാജ് കിരണും മീനയും;ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!

Malayalam

കിടിലൻ ലുക്കിൽ മെഗാസ്റ്റാർ ഒപ്പം രാജ് കിരണും മീനയും;ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!

കിടിലൻ ലുക്കിൽ മെഗാസ്റ്റാർ ഒപ്പം രാജ് കിരണും മീനയും;ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രം ഷൈലോക്ക് ഇപ്പോൾ തന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് അതിനു ഉദാഹരണമാണ് സിനിമയുടേതായി എത്തുന്ന ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷമാകുന്നത്.മുന്നേ വന്നത് മുഴുവൻ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററുകൾ ആണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്ററിൽ”മമ്മൂട്ടി, രാജ് കിരൺ, മീന” എന്നിവർ ആണുള്ളത്. മാത്രമല്ല, ആദ്യം വന്ന പോസ്റ്ററുകളിൽ നിന്നെല്ലാം മാറി, ഒരു വ്യത്യസ്ത ലുക്കിൽ ആണ് മമ്മൂട്ടി ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ കളർഫുൾ ആയ ഈ പുതിയ പോസ്റ്റർ ചിത്രമൊരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ കൂടിയാണെന്ന ഫീൽ ആണ് തരുന്നത്. ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്ക് മലയാളത്തിന് ഒപ്പം കുബേരൻ എന്ന പേരിൽ തമിഴിലും എത്തുന്നുണ്ട് എന്നാണ് സൂചന. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിനു ആണ് റിലീസ് ചെയ്യുക.

ചിത്രം ഇതിനോടകം മമ്മക്കുട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു കൂടാതെ ചിത്രത്തിന്റെ ടീസറിനും വളരെ വലിയ വരവേൽപ്പാണ് ഉണ്ടായത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. റെനഡിവേ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് റിയാസ് കെ ബാദർ ആണ്. അജയ് വാസുദേവ് ഒരുക്കിയ മൂന്നാമത്തെ ചിത്രം ആണ് ഇത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലും മമ്മൂട്ടി ആയിരുന്നു നായക വേഷം ചെയ്തത്.

about mammootty

More in Malayalam

Trending

Recent

To Top