Malayalam
നൂറ് കോടി പടങ്ങളില്‍ അഭിനയിച്ചത് കൊണ്ട് കരിയറില്‍ വലിയ മാറ്റമൊന്നും സംഭവിച്ചില്ല!
നൂറ് കോടി പടങ്ങളില്‍ അഭിനയിച്ചത് കൊണ്ട് കരിയറില്‍ വലിയ മാറ്റമൊന്നും സംഭവിച്ചില്ല!
നൂറുകോടിക്ക് മുന്‍പും പിന്‍പും എന്ന് പറയാന്‍ പാകത്തിന് പ്രത്യേകിച്ച യാതൊരു മാറ്റവുമില്ല എന്നും. എന്നാല്‍ ഇത്തരം വലിയ വിജയങ്ങളുടെ ഭാഗമാവുമ്പോള്‍ ലഭിക്കുന്ന സന്തോഷം വളരെ വലുതാണെന്നുംമഞ്ജു വാര്യർ.
എന്നാല്‍ അതിലും വലിയ സന്തോഷം തന്നെ വിശ്വസിച്ച് ഒരു നിര്‍മ്മാതാവും സംവിധായകനും ഒരു വേഷം തരികയും അത് നന്നായി വരികയും ആ ചിത്രം വലിയ വിജയമാവുകയും ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ്. നൂറു ഇരുനൂറൂ ശതമാനം അല്ല, അതിലും വലിയ കോടികള്‍ നേടിയാലും ലഭിക്കുന്നതിലും വലുതാണ് അതെന്നും മഞ്ജു വാര്യര്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം തിരിച്ചുവരവിലും മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. അടുത്തിടെ മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ദ പ്രീസ്റ്റിന് പുറമെ ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ചതുര്‍മുഖം, ലളിതം സുന്ദരം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
about manju warrier
